എസ്‌.കെ.എസ്‌.എസ്‌.എഫും സുരക്ഷ ഓട്ടോ സ്റ്റാന്റും ചേർന്ന് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം ശുചീകരിച്ചു


കുമ്പള: ഒക്ടോബര്‍ 25.2018. എസ്‌.കെ.എസ്‌.എസ്‌ എഫ്, കുമ്പള സുരക്ഷാ ഓട്ടോ സ്റ്റാന്റ്, ആശാ വർക്കർമാരും ആരോഗ്യ പ്രവർത്തകരും ഒത്തു ചേർന്നപ്പോൾ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രവും പരിസരവും വൃത്തിയായി. ബുധനാഴ്ചയാണ് സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ആശുപത്രിയും പരിസരവും ശുചീകരിക്കാൻ ഇറങ്ങിയത്. 

എസ്.കെ.എസ്.എസ്.എഫ്. വിഖായ പ്രവര്‍ത്തകരായ ഹുസൈന്‍ ഉളുവാര്‍, യൂസുഫ് ബംബ്രാണ, എ.ബി.എസ് ആരിക്കാടി, അബൂബക്കര്‍ സിദ്ദീഖ് ബന്നങ്കുളം, ബിലാല്‍ ആരിക്കാടി, ജംശീര്‍ മൈമൂന്‍ നഗര്‍, സുരക്ഷാ ഓട്ടോ സ്റ്റാൻഡ് പ്രതിനിധി അജിത്, സ്റ്റാഫ് സെക്രട്ടറി വിൽഫ്രഡ് എൽ, എച്ച്. ഐ ശാരദ മണി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർമാരായ പ്രജീത് ബാലചന്ദ്രൻ, ജോഗേഷ് പി.ആർ.ഒ ശങ്കർ ഗണേഷ്, വിനീഷ എന്നിവർ നേതൃത്വം നൽകി.

Health center cleaned by SKSSF and Suraksha auto stand members, Kumbla, Kasaragod, Kerala, news, alfalah ad.