ഗാന്ധിജയന്തി ആഘോഷം


കട്ടത്തടുക്ക: ഒക്ടോബർ 03 .2018. കട്ടത്തടുക്ക അങ്കണവാടി വെൽഫയർ കമ്മിറ്റിയുടേയും,കൈരളി ക്ലബ്ബ്കട്ടത്തടുക്കയുടേയും, കുടുംബശ്രീ അംഗങ്ങളുടെയും, നാട്ടുകാരുടേയും നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മജിയുടെ ജന്മദിന വാരാചരണം രാവിലെ ഒമ്പത് മണിക്ക്കട്ടത്തടുക്ക അങ്കണവാടി പരിസരത്ത് നടത്തി. 

വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത്മെമ്പർ ചന്ദ്രൻ മുഖാരിക്കണ്ട ഉദ്ഘാടനം ചെയ്തു. കൈരളി പ്രസിഡന്റ് ഷംസീർ സ്വാഗതം ആശംസിച്ചു.

അങ്കണവാടി ടീച്ചർ മാലതി, കുടുംബശ്രീ പ്രവർത്തക
പുഷ്പവതി, കൈരളി പ്രവാസിസാരഥികളായ ഷെരീഫ് ബെദ്റോടി, മുഹമ്മദ്അലികട്ടത്തടുക്ക, റസാഖ് മാസ്റ്റർ, വിനീത്കുമാർ വെൽഫയർ വൈസ്പ്രസിഡന്റ് കരിയൻ എന്നിവർ ആശംസാപ്രസംഗം നടത്തി. സൗപർണിക കുടുംബശ്രീ പ്രസിഡന്റ് അനിത നന്ദിപറഞ്ഞു.

വേദിയിൽ വെച്ച് പ്രബന്ധരചനാമത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടിയ മിദ്ലാജിനെ മൊമെന്റോ നൽകി ആദരിച്ചു.
തുടർന്ന് അങ്കണവാടി പരിസരം  നാട്ടുകാരുടെയും, കുടുംബശ്രീപ്രവർത്തകരുടേയും സഹകരണത്തോടെ ക്ലബ്ബ് പ്രവർത്തകർ വൃത്തിയാക്കി. പായസവിതരണവും ഉണ്ടായിരുന്നു.

വൈകുന്നേരം നാലുമണിക്ക് കാരുണ്യരംഗത്ത് സമാനതകളില്ലാത്ത, വ്യക്തിത്വത്തിനുടമ ശ്രീ:സായ്റാം ഗോപാലകൃഷ്ണബട്ട് അവർകളെ അദ്ദേഹത്തിന്റെ സ്വവസതിയിൽ വെച്ച് കൈരളിക്ലബ്ബ് കട്ടത്തടുക്കയുടെ ആദരവ് അർപ്പിച്ചു.

ഗൾഫ്സെക്രട്ടറി മുഹമ്മദ്അലി കട്ടത്തടുക്കയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഷെറിൽ സ്വാഗതവും, എ.എ.കയ്യംകൂടൽ ഉദ്ഘാടനവും നിർവ്വഹിച്ചു. ബദിയടുക്ക പഞ്ചായത്ത്പ്രസിഡന്റ് ബഹു:കൃഷ്ണ ബട്ട്, ഹംസഹാജി, രാമേട്ടൻ, ദൂജഡിസൂസ എന്നിവർ ആശംസാപ്രസംഗം നടത്തി.

ക്ലബ്ബിന്റെ ആദ്യകാല പ്രവർത്തകരായ
അഷ്റഫ് കയ്യംകൂടൽ, കൊറഗപ്പ ടൈലർ, സിദ്ദീഖ്,
ഹമീദ്, അസീസ്കാണാജെ, ഇബ്രാഹിംകാരിഞ്ച, ക്ലബ്ബിന്റെ ഗൾഫ് സാരഥികളായ ജമാൽ,യാസിർ, ഷെരീഫ് ബെദ്റോടി, നാട്ടിലുള്ള
മറ്റു പ്രവർത്തകരും കൂടി പങ്കെടുത്തു. ഷംസീർ നന്ദിപറഞ്ഞു.

Kasaragod, Kerala, news, Club, kattathadukka, Gandhi Jayanthi day marked.