കുമ്പള ശാന്തിപ്പള്ളത്ത് വന്‍ ചൂതാട്ട സംഘം അറസ്റ്റില്‍; 1,68,000 രൂപ പിടികൂടി


കുമ്പള: ഒക്ടോബര്‍ 22.2018. കുമ്പള ശാന്തിപ്പള്ളത്ത് വീട് കേന്ദ്രീകരിച്ച് ചൂതാട്ടത്തിലേര്‍പ്പെട്ട സംഘം അറസ്റ്റില്‍. 1,68,000 രൂപ  പിടികൂടി. ചൂതാട്ടത്തിലേര്‍പെട്ട 48 പേരെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. പുളിക്കൂറിലെ അഷ്‌റഫ്(32), പൊവ്വലിലെ അബ്ബാസ്(31), കാസറഗോട്ടെ ഹമീദ്(41) എന്നിവരുള്‍പ്പെട്ട സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ചൂതാട്ട സംഘം പിടിയിലായത്.

Kumbla, Kasaragod, Kerala, news, alfalah ad, Gambling gang arrested in Kumbla Shanthippallam; 1,68,000 Rs seized.