മോദിക്കെതിരെ ശശി തരൂരിന്റെ കടുത്തപ്രയോഗം; FLOCCINAUCINIHILIPILIFICATION ന്റെ അര്‍ത്ഥം തിരഞ്ഞ് ലോകം


ഒക്ടോബര്‍ 11.2018. തരൂരിന്റെ ഇംഗ്ലീഷ് പ്രാവീണ്യം ഇതാദ്യമായല്ല ലോകം അറിയുന്നത്. ഇതിന് മുമ്പും തരൂര്‍ പരിചയപ്പെടുത്തിയ വാക്കുകളുടെ അര്‍ത്ഥം തിരഞ്ഞവര്‍ ലക്ഷങ്ങളാണ്. ഇംഗ്ലീഷ് ഭാഷയില്‍ ആകെ 26 അക്ഷരങ്ങളെയുള്ളു. പക്ഷേ ഇന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചത് 29 അക്ഷരങ്ങളുള്ള ഒരു വാക്ക്‍, floccinaucinihilipilification. അതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുറിക്ക് കൊള്ളുന്ന തരത്തില്‍.

തരൂരിന്റെ ഇംഗ്ലീഷ് പ്രാവീണ്യം ഇതാദ്യമായല്ല ലോകം അറിയുന്നത്. ഇതിന് മുമ്പും തരൂര്‍ പരിചയപ്പെടുത്തിയ വാക്കുകളുടെ അര്‍ത്ഥം തിരഞ്ഞവര്‍ ലക്ഷങ്ങളാണ്. പുതിയ വാക്കിന്റെയും അര്‍ത്ഥം തിരഞ്ഞവര്‍ കുറച്ചൊന്നുമല്ല. ഒറ്റനോട്ടത്തില്‍ ആരോ കീബോര്‍ഡില്‍ ലക്ഷ്യമില്ലാതെ അടിച്ചുകൂട്ടിയതാണെന്ന് തോന്നുമെങ്കിലും 'മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക' എന്നാണ് floccinaucinihilipilification എന്ന വാക്കിന്റെ അര്‍ത്ഥം. മോദിക്കെതിരായ ട്വീറ്റിലായിരുന്നു തരൂരിന്റെ ഈ കടുത്ത പ്രയോഗം.

''THE PARADOXICAL PRIME MINISTER എന്ന എന്റെ പുതിയ പുസ്തകം 400 പേജുകളില്‍ നടത്തിയ തള്ളപ്പെടാവുന്ന മൂല്യരഹിത അഭ്യാസം എന്നതിലുപരിയാണ്. പുസ്തകത്തിന്റെ പ്രീഓഡര്‍ ആരംഭിച്ചിട്ടുണ്ട്'' എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

news, Kerala, Floccinaucinihilipilification: Tharoor describes new book on Modi.