ഫ്ലാഗ് മാർച്ചിൽ അണിനിരക്കും: എൻ.വൈ.എൽ.മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി


ഉപ്പള: ഒക്ടോബർ 01 .2018 . വർഗീയ വാദികൾ ഇന്ത്യ വിടുക എന്ന മുദ്രാവാക്യവുമായി നാഷണൽ യൂത്ത് ലീഗ് കേരള സംസ്ഥാന കമ്മിറ്റി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് കാസർകോട്ട് വെച്ച് നടത്തുന്ന ഫ്ലാഗ് മാർച്ചിൽ മഞ്ചേശ്വരം മണ്ഡലത്തിലെ മുഴുവൻ എൻ.വൈ.എൽ. പ്രവർത്തകരെയും അണി നിരത്തുമെന്ന് എൻ.വൈ.എൽ. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ചു. വർഗീയതക്കെതിരെ സന്ധിയില്ലാ സമരവുമായി നീങ്ങുന്ന നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിക്ക് യോഗം ഐക്യദാർഢ്യം പ്രകടിപ്പിച്ചു. 

യോഗം നാഷണൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: ശൈഖ് ഹനീഫ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഫാസിസ്റ്റ് വർഗീയ ശക്തികളുടെ കൈകളിൽ നിന്ന് മോചിപ്പിക്കേണ്ടത് സമാധാനം ആഗ്രഹിക്കുന്ന ഓരോ ജനാധിപത്യ വിശ്വാസിയുടേയും ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. എൻ.വൈ.എൽ. മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് മഗ അധ്യക്ഷത വഹിച്ചു. അവധിയിൽ വിദേശത്ത് പോയ ജനറൽ സെക്രട്ടറിക്ക് പകരം അർഷദ് ആരിക്കാടിയെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 

എൻ.വൈ.എൽ. മുൻ ജില്ലാ സെക്രട്ടറി യൂസുഫ് ഒളയം, ഐ.എൻ.എൽ. മണ്ഡലം പ്രസിഡണ്ട് മുസ്തഫ കുമ്പള, ഹനീഫ് അയ്യൂർ, കെ.പി. ഇബ്രാഹിം എന്നിവർ സംസാരിച്ചു. എൻ.വൈ.എൽ. മണ്ഡലം ജനറൽ സെക്രട്ടറി അർഷദ് ആരിക്കാടി സ്വാഗതവും ട്രഷറർ അഷ്റഫ് അട്ക്ക നന്ദിയും പറഞ്ഞു.

Flag March conducting by Manjeshwaram NYL committee, Uppala, Kasaragod, Kerala, news.