സിനിമ എഡിറ്റർ റഹ്മാന്‍ മുഹമ്മദ് അലി അന്തരിച്ചു


ഒക്ടോബര്‍ 20.2018. മലയാള ചിത്ര സംയോജകന്‍ റഹ്മാന്‍ മുഹമ്മദ് അലി(30) അന്തരിച്ചു. കടുത്ത പനിയെത്തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സെപ്റ്റംബര്‍ 25ന് തുര്‍ക്കി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷമാണ് കോട്ടയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മമാസ് സംവിധാനം ചെയ്ത പാപ്പീ അപ്പച്ചാ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് എഡിറ്റര്‍ ആയാണ് സിനിമാപ്രവേശം. പിന്നീട് ആകാശവാണി, ജോ ആന്റ് ദി ബോയ്, കളി, ഒരു നക്ഷത്രമുള്ള ആകാശം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചു. ഒരു നക്ഷത്രമുള്ള ആകാശമാണ് അവസാനമായി എഡിറ്റിങ്ങ് പൂര്‍ത്തിയാക്കിയത്‌. പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു റഹ്മാന്‍ മുഹമ്മദ്. സംസ്കാരം ഇന്ന് ഏറ്റുമാനൂരിൽ. 

Obituary, Kerala, news, Film editor Rahman Muhammad Ali passes away.