കുമ്പള ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്രതിഭകളെ ആദരിച്ചു


കുമ്പള: ഒക്ടോബര്‍ 21.2018. ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ കുമ്പളയിൽ നിന്ന് കേരള സ്റ്റേറ്റ് ലെവൽ ജൂനിയർ കബഡി മത്സരത്തിൽ പങ്കെടുക്കുകയും ദേശീയ നിലവാരത്തിലേക്ക് ഉയർത്തപ്പെടുകയും ചെയ്ത ഉമ്മു ജമീല, നിതേഷ് എന്നീ കുട്ടികളെ 2018-19 അക്കാഡമിക വർഷത്തെ സ്കൂൾ കലോത്സവ ഉദ്ഘാടന വേദിയിൽ വെച്ച് പി.ടി.എ പ്രത്യേകം ആദരിച്ചു. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച കായികാധ്യാപകൻ ബാലകൃഷ്ണൻ മാസ്റ്റർക്ക് അഭിനന്ദനമർപ്പിച്ചു.

കുമ്പള ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ-ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും സ്കൂൾ പി.ടി.എ എസ്സിക്യുട്ടീവ് മെമ്പറുമായ എ.കെ ആരിഫ്, പി.ടി.എ പ്രസിഡന്റ്‌ ഫാറൂഖ് ഷിറിയ ,വൈസ് പ്രസിഡന്റ് അഹമ്മദലി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

യോഗത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിലെ ഉന്നത വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. കലോത്സവ കൺവീനർ  സവിത ടീച്ചർ സ്വാഗതം പറഞ്ഞു. എച്ച്.എം ഉദയകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ഇൻചാർജ് ഗിരി ജബായ് ടീച്ചർ അധ്യാപകരായ സുരേഷ് സർ, രവിസർ, ശ്രീകാന്ത് സർ, സ്റ്റാഫ് സെക്രട്ടറി രമേശൻ മാസ്റ്റർ എന്നിവർ ആശംസയും ചിത്ര ടീച്ചർ നന്ദിയും പറഞ്ഞു.

Felicitation for students in Kumbla Govt. higher secondary school, Kumbla, Kasaragod, Kerala, news, education.