മുസ്‌ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭാ നൽകിയ ഹര്‍ജി തള്ളി


കൊച്ചി: ഒക്ടോബര്‍ 11.2018. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീംകോടതി അനുവദിച്ചതോടെ മുസ്ലിംകള്‍ക്ക് പള്ളികളില്‍ പ്രവേശിക്കാനനുവദി നല്‍കണമെന്ന് എങ്ങുനിന്നും ആവശ്യം ശക്തം. അതിനിടെ മുസ്‌ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖിലഭാരത് ഹിന്ദു മഹാസഭാ അധ്യക്ഷന്‍ സ്വാമി ദത്താത്രേയ സായ് സ്വരൂപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതിനെ ശബരിമല വിഷയവുമായി ബന്ധപ്പെടുത്താനാവില്ല. ഒരു മുസ്ലിം വനിത പോലും പരാതി നല്‍കിയിട്ടില്ലെന്നും വിലയിരുത്തി ഹര്‍ജി കോടതി തള്ളുകയായിരുന്നു.

പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളെയും മുസ്‌ലിം പള്ളികളില്‍ പ്രവേശിപ്പിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇക്കാര്യത്തില്‍ ഉത്തരവിറക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു.

Kochi, Kerala, news, Petition, High court, Entry for Muslims in Mosque; Hindu Mahasabha's petition rejected by court.