5 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; വോട്ടെണ്ണല്‍ ഡിസംബര്‍ 11ന്


ന്യൂഡൽഹി: ഒക്ടോബർ 06 .2018 . രാജസ്ഥാൻ ഉൾപ്പെടെ അഞ്ച്​ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. മധ്യപ്രദേശ്,  ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ.  അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി.റാവത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാൽ ഉപതെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 11ന് നടക്കും.

മധ്യപ്രദേശ്, മിസോറാം നിയമസഭകളിലേക്ക് ഒറ്റഘട്ടമായി നവംബര്‍ 28നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ടം നവംബര്‍ 12നും രണ്ടാംഘട്ടം 20നും നടക്കും. രാജസ്ഥാനിലും മിസോറാമിലും ഒറ്റഘട്ടമായി ഡിസംബര്‍ ഏഴിനാണ് വോട്ടെടുപ്പ് നടക്കുക.

മാവോയിസ്​റ്റ്​ ഭീഷണിയുള്ള 18 മണ്ഡലങ്ങളിൽ ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിൽ ബാക്കി 72 സീറ്റുകളിലും വോട്ടെണ്ണൽ നടക്കും. ഛത്തീസ്ഗഡിൽ ഒന്നാംഘട്ട വോട്ടെടുപ്പ്​​ നവംബർ 12നും രണ്ടാംഘട്ടം നവംബർ 20നും നടക്കും. മധ്യപ്രദേശിലും മിസോറാമിലും നവംബർ 28നാണ്​ വോട്ടെടുപ്പ്​ നടക്കുക. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബർ ഏഴിന്​വോട്ടെടുപ്പ്​ നടക്കും.

മധ്യപ്രദേശിലെ 230 അംഗ നിയമസഭയുടെ കാലാവധി 2019 ജനുവരി ഏഴിനും രാജസ്ഥാനിലെ 200 അംഗ നിയമസഭയുടെ കാലാവധി ജനുവരി 20നും അവസാനിക്കും. മിസോറാമിലെ 50 അംഗ നിയമസഭയുടെ കാലാവധി ഡിസംബർ 15നും ചത്തീസ്ഗഡിൽ 90 അംഗ നിയമസഭയുടെ കാലാവധി 2019 ജനുവരി അഞ്ചിനും പൂർത്തിയാകും.

ഛത്തീസ്ഗഡ് നിയമസഭയുടെ കാലാവധി 2019 ജനുവരി അഞ്ചിനാണ് അവസാനിക്കുന്നത്. മധ്യപ്രദേശില്‍ ജനുവരി ഏഴിനും രാജസ്ഥാനില്‍ ജനുവരി 20നും മിസോറാമില്‍ ജനുവരി 20നുമാണ് കാലാവധി തീരുക.

news, ദേശീയം, New Delhi, Election, Elections dates announced by CEC  in 5 states.