മദ്രസാ വിദ്യാർത്ഥിയായ എട്ട് വയസുകാരനെ അടിച്ചു കൊന്നു


ദില്ലി: ഒക്‌ടോബര്‍ 26.2018. ഡൽഹിയിലെ മാൽവിയ നാഗറിൽ മദ്രസാ വിദ്യാർത്ഥിയായ എട്ട് വയസുകാരനെ അടിച്ചു കൊന്നു. വ്യാഴാഴ്ചയാണ് സംഭവം. ബീഗംപൂർ ജാമിയ ഫരീദിയ വിദ്യാർത്ഥിയായ മുഹമ്മദ് അസീംനെയാണ് പരിസരവാസികളായ കുട്ടികൾ അടിച്ചു കൊന്നത്. വ്യാഴാഴ്ച മദ്​റസക്ക് അവധിയായതിനാല്‍ മദ്​റസയുടെ സ്ഥലത്ത് കളിക്കാന്‍ പോയതായിരുന്നു അസീം. കളിക്കിടയിലുണ്ടായ കശപിശയെ തുടര്‍ന്ന് പുറത്തുനിന്ന് വന്ന മുതിര്‍ന്ന കുട്ടികള്‍ കല്ലേറ് നടത്തി. പിന്നീട് വലിയ പടക്കംപൊട്ടിച്ച് അസീമിനുനേരെ എറിഞ്ഞു. ശേഷം കൂട്ടംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അക്രമികളില്‍ ഒരാള്‍ വലിയ വടിയെടുത്ത് അടിച്ചതോടെ അസീം ബോധരഹിതനായി നിലത്തുവീഴുകയായിരുന്നു. സംഭവത്തെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. സ്ഥലത്തു നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണെന്നും ഡിസിപി വിജയകുമാർ പറഞ്ഞു.

Eight-Year-Old Madrasa Student 'Beaten to Death' in Delhi, news, Obituary, ദേശീയം.