ജില്ലാ സ്കൂൾ കലോത്സവം നവംബർ 26 , 27 തീയതികളിൽ കുട്ടമത്ത് സ്കൂളിൽ


കാസര്‍കോട്: ഒക്ടോബര്‍ 23.2018. ഈ വര്‍ഷത്തെ കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ചെറുവത്തൂര്‍ കുട്ടമത്ത് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ 26, 27 തീയ്യതികളില്‍ നടക്കും. കലോത്സവത്തിന്റെ സുഖമമായ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണയോഗം ഒക്ടോബര്‍ 24 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കുട്ടമത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.

കഴിഞ്ഞ വര്‍ഷം ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സ്‌കൂള്‍ കലോത്സവം നടന്നത്. സാധാരണ ഗതിയില്‍ അഞ്ചു ദവിസമായാണ് സ്‌കൂള്‍ കലോത്സവം നടക്കാറുള്ളതെങ്കിലും പ്രളയത്തെ തുടര്‍ന്ന് കലോത്സവം നടത്തുന്ന ദിവസം വെട്ടിച്ചുരുക്കുകയായിരുന്നു.

District school kalolsavam on November 26,27th at Kuttamath school, Kasaragod, Kerala, news, alfalah ad.