ഡീസൽ വില എൺപത് കടന്നു; നവംബർ 15 ന് ബസ് പണിമുടക്ക്തിരുവനന്തപുരം: ഒക്ടോബര്‍ 22.2018. ഡീസൽ വില കുത്തനെ ഉയർന്നതോടെ
നവംബര്‍ 15 ന് പണിമുടക്ക് നടത്താന്‍ ബസ് ഉടമകൾ തീരുമാനിച്ചു. ടിക്കറ്റ് നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ടാണ് അടുത്തമാസം 15 ന് സൂചനാ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചതെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടന അറിയിച്ചു. 

ഡീസല്‍ വില സംസ്ഥാനത്ത് 80 രൂപക്ക് മുകളില്‍ എത്തിയതാണ് പണിമുടക്ക് നടത്തുന്നതിലേക്ക് തിരിയാന്‍ ബസ് ഉടമകളെ പ്രേരിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസല്‍ വില ലിറ്ററിന് 80.23 രൂപയാണ്.
നവംബർ 15 ന് സർവീസ് നിർത്തിവെച്ചു സൂചനാ സമരവും അതിനു മുന്നോടിയായി നവംബർ 8ന് സെക്രട്ടറിയേറ്റിലേയ്ക്ക് ബസ് ഉടമകളുടെ പ്രതിഷേധ മാർച്ചും നടത്തുമെന്ന് ബസുടമ സംഘം സംസ്ഥാന എം.ബി സത്യൻ പറഞ്ഞു. 

വിദ്യാർഥികളുടെ യാത്രാക്കൂലി വർധിപ്പിക്കുക,വാഹനങ്ങളുടെ സർവീസ് കാലാവധി 15 വർഷത്തിൽ നിന്നും 20 ആക്കി ഉയർത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. അനുകൂല തീരുമാനം സർക്കാരിൽ നിന്നും ഉണ്ടായില്ലെങ്കിൽ നവംബർ 17 ന് തൃശൂരിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്നും ബസ് ഉടമാസംഘം അറിയിച്ചു.

Diesel price hikes; Bus strike on November 15th, Kerala, news.