ബദിയടുക്ക പഞ്ചായത്തിലെ ജീവനക്കാരുടെ ഒഴിവ് നികത്തണം: ഡി.വൈ.എഫ്.ഐബദിയടുക്ക: ഒക്ടോബര്‍ 09.2018. ബദിയടുക്ക പഞ്ചായത്തിലെ ജീവനക്കാരുടെ ഒഴിവ് നികത്തണമെന്ന് ഡി.വൈ.എഫ്.ഐ.ബദിയടുക്ക മേഖല കമ്മറ്റി ആവശ്യപെട്ടു. ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. നിലവിൽ അസി: സെക്രട്ടറി ലീവിലാണ്. അക്കൗണ്ടന്റ് ഇല്ല. എല്‍.ഡി ക്ലര്‍ക്ക് ഉള്‍പ്പെടെ നാല് പേരിൽ രണ്ട് പേരാണ് ഉള്ളത്. എൽ.എസ്.ജി.ഡി അസി എൻജിനിയർ ഇല്ല, നിലവിൽ കാറഡുക്ക പഞ്ചായത്ത് ഓഫിസർക്കാണ് ചുമതലയുള്ളത്.

ജീവനക്കാരുടെ അഭാവമൂലം സർട്ടിഫിക്കറ്റിനും മറ്റുമായി പഞ്ചായത്ത് ഓഫീസിൽ എത്തി ആവശ്യങ്ങൾ നടക്കാതെ തിരിച്ച് വരേണ്ട സ്ഥിതിയിലാണ്. ഇത് പഞ്ചായത്തില്‍ എത്തുന്ന സ്ത്രീകൾ ഉൾപെടെ ഉള്ളവരെ ആശങ്കയിലാക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. ജില്ലയുടെ വടക്കേയറ്റമായ ബദിയടുക്ക പഞ്ചായത്തിൽ എത്തുന്ന ഉദ്യോഗസ്ഥർ ലീവെടുത്തും, സ്ഥലമാറ്റം ചോദിച്ച് പോകുന്നതുമാണ് ജീവനക്കാരുടെ ഒഴിവ് വരുന്നത്. പഞ്ചായത്ത് ഭരണസമിതിയിലെ ചില ജനപ്രതിനിധികളും അവരുടെ പാർട്ടി പ്രാദേശിക നേതാക്കളും പറയുന്ന പോലെ നിയമം കാറ്റിൽ പറത്തി കാര്യങ്ങള്‍ ചെയ്ത് തരണമെന്ന സമ്മർദ്ദം ഉണ്ടാകുന്നത് സ്ഥലം മാറി പോകാൻ ഉദ്യോഗസ്ഥരെ നിര്‍ബന്ധിതരാക്കുന്ന അവസ്ഥയും ഉള്ളതായി പറയുന്നു.

കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഇത്തരക്കാരുടെ ആവശ്യങ്ങൾക്ക് കൂട്ട് നിന്ന സെക്രട്ടറി ഉൾപെടെ വിജിലന്‍സും, മറ്റു വകുപ്പ് തല അന്വേഷണ ഭാഗമായി നടപടിക്ക് വിധേയരായ സ്ഥിതിയും ഉണ്ട്. നേരത്തെ 8 ഓളം വിജിലൻസ് കേസുകൾ നേരിട്ട പഞ്ചായത്താണ് ബദിയടുക്ക. ഇതെല്ലാം കാരണം ഇവിടെ എത്തിപെടാൻ ജീവനക്കാർ മടി കാണിക്കുന്നു. എത്തിപെട്ടാൽ തിരിച്ച് പോകാനുള്ള ഒരുക്കത്തിൽനിൽക്കുന്നത് നിലവിലത്തെ അവസ്ഥയിൽ സർക്കാരനെയാണ് കുറ്റപെടുത്തുന്നത്.

ഇതിന് പരിഹാരം കാണാൻ അടിയന്തിരമായി ഒഴിവ് നികത്താൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപെട്ടു. മേഖല പ്രസിഡണ്ട് ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.രഞ്ജിത്ത് സ്വാഗതം പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബി.എം.സുബൈർ, അഷറഫ് കാടമന, ജയചന്ദ്രന്‍,താജുദ്ധീൻ, അബു, പ്രവീണ്‍ തുടങ്ങിയവർ പങ്കടുത്തു.

Badiyadukka, Kasaragod, Kerala, news, DYFI, Demand for vacant post of Badiyadukka Panchayath employees to be filled.