ജമാഅത്ത് പ്രസിഡന്റിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോർട്ടത്തിന് പരിയാരത്തേക്ക്


കുമ്പള: ഒക്ടോബര്‍ 06.2018. ദുരൂഹ സാഹചര്യത്തിൽ  കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊടിയമ്മ ജമാഅത്ത് പ്രസിഡൻറ് പള്ളത്തിമാർ മൂസയുടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോർട്ടത്തിന് പരിയാരം മെഡിക്കൽ  കോളജ്  ആശുപത്രിയിലേക്ക് കൊണ്ടുപോകും.
വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ച് തോട്ടത്തിൽ  പുല്ല് വെട്ടുന്നതിന് യന്ത്രവുമായി പോയ ഇയാളെ ദുരൂഹ സാഹചര്യത്തിൽ  കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെ നേരത്തെ അന്വേഷണങ്ങൾക്കൊടുവിൽ ഫയർ ഫോഴ്സ് കുളത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. 

കാസർകോട്  ആശുപത്രിയിലായിരുന്ന മൃതദേഹം ശനിയാഴ്ച രാവിലെയാണ് പരിയാരത്തേക്ക് കൊണ്ടുപോയത്. അതിനിടെ മരണകാരണത്തെക്കുറിച്ച് പൊലീസും അന്വേഷണം  ആരംഭിച്ചിട്ടുണ്ട്. പൊതു കാര്യങ്ങളിൽ  പണ്ടു മുതൽക്കേ സജീവ ഇടപെടലുകൾ നടത്തിക്കൊണ്ടിരുന്ന കർക്കശ നിലപാടുകാരനായ മൂസയ്ക്ക് ഇതിനകം പല കോണുകളിലും ശത്രുക്കൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 

നിലവിൽ പള്ളി പ്രസിഡന്റായി തുടരുമ്പോഴും ഇദ്ദേഹത്തിന്റെ  നിലപാടുകളോട് യോജിക്കാത്ത പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ  മരണം കൊലപാതകമാണെന്ന ശാസ്ത്രീയമായ സ്ഥിരീകരണങ്ങളൊന്നും ലഭിക്കാത്ത  സ്ഥിതിക്ക് ആ വഴിക്കുള്ള പൊലീസ്  അന്വേഷണങ്ങൾ ഒന്നും ഉണ്ടാകില്ലെന്നാണ് അറിയുന്നത്.

Related News:
തോട്ടത്തിൽ കാട് വെട്ടാൻ പോയ ജമാഅത്ത് പ്രസിഡണ്ട് ദുരൂഹ സാഹചര്യത്തിൽ കുള...

Kumbla, Kasaragod, Kerala, news, GoldKing-ad, Death, Postmortem, Police, Pond, Dead body of Jama-ath presidents taken to Pariyaram for postmortem.