വോർക്കാടിയിൽ സി പി എം പ്രാദേശിക നേതാക്കളെ ബി.ജെ ,പി പ്രവർത്തകർ വീടുകയറി ആക്രമിച്ചു


ഹൊസങ്കടി: ഒക്ടോബര്‍ 08.2018. സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും  ഭജന മന്ദിരത്തിൽ കയറി ആർഎസ‌്എസുകാർ ആക്രമിച്ചു. പാവൂർ പൊയ്യയിൽ ചാമുണ്ഡേശ്വരി ഭജന മന്ദിരത്തിൽ കയറി സിപിഐ എം മഞ്ചേശ്വരം ഏരിയാ കമ്മിറ്റി അംഗവും എൻ.ആർ.ഇ.ജി. വർക്കേഴ‌്സ‌് ഏരിയാസെക്രട്ടറിയുമായ ഡി ബൂബ,  വോർക്കാടി ലോക്കൽ സെക്രട്ടറി നവീൻകുമാർ, ലോക്കൽ കമമിറ്റിയംഗം അരുണാക്ഷി, അക്ഷയ‌്, ചരൺരാജ‌്, നിതിൻ, ദീക്ഷിത‌് എന്നിവർക്കാണ‌് പരിക്കേറ്റത‌്. ഇവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  സമീപത്തുള്ള ഡി ബൂബയുടെ വീടും ആക്രമിച്ചു. 

വീട്ടിൽ കയറിയാണ്‌ ബൂബയുടെ ഭാര്യ അരുണാക്ഷിയെ ആക്രമിച്ചത‌്. ഞായറാഴ‌്ച വൈകിട്ട‌് ഏഴോടെയാണ‌് സംഭവം. 

ശബരിമല വിഷയത്തിൽ ബിജെപി, ആർഎസ‌്എസ‌്, പ്രവർത്തകർ  മജീർപ്പള്ളയിൽ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിന‌് ശേഷമാണ‌് മാരകായുധങ്ങളുമായി ഭജന മന്ദിരത്തിലെത്തി അക്രമം നടത്തിയത‌്.  മഞ്ചേശ്വരം പൊലീസ‌് സ്ഥലത്തെത്തി.

Hosangadi, Kasaragod, Kerala, news, skyler-ad, CPM, BJP, Assault, Police, CPM Leaders assaulted.