കുമ്പളയിൽ സംഘപരിവാർ വർഗ്ഗീയ കലാപത്തിന് ശ്രമം നടത്തുന്നു: സി.പി.ഐ.എം


കുമ്പള: ഒക്ടോബര്‍ 23.2018. കുമ്പളയിലും പരിസര പ്രദേശങ്ങളിലും സംഘപരിവാർ ബോധപൂർവ്വം വർഗ്ഗീയ കലാപത്തിന് ശ്രമം നടത്തുന്നു. ശബരിമല വിഷയത്തിൽ കേരളത്തിലെ വിശ്വാസികളുടെ പേരു പറഞ്ഞ് സംഘപരിവാർ നടത്തിയ ഹർത്താലിന്റെ മറവിൽ യാതൊരുവിധ പ്രകോപനവും ഇല്ലാതെ കുമ്പള പള്ളികെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഉറൂസ് കമ്മിറ്റി ഓഫീസ് ആക്രമിക്കുകയും ബോധപൂർവ്വം ആയുധങ്ങളുമായി വന്ന് നാടിനെ കത്തിച്ചാമ്പലാക്കാൻ കഴിയുന്ന വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ ശ്രമം നടത്തുകയുണ്ടായി. ആർ.എസ്.എസ് ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ പ്രകടനമായി വന്നാണ് ഈ അക്രമം നടത്തിയത്. ഈ പ്രകടനത്തിന് നേതൃത്വം നൽകിയ മുഴുവൻ ആളുകളുടെ പേരിലും 153A പ്രകാരം കേസ് എടുത്ത് ജയിലിലടയ്ക്കണം. ഈ വർഗ്ഗീയ കലാപശ്രമം തടയാനായത് ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അജിത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ മാതൃകാപരമായ ഇടപെടലിന്റെ ഭാഗമായാണ്.

പ്രതികളെ പിടികൂടുന്നതിനും തുടർ പ്രശ്നങ്ങൾ ഇല്ലാതെ നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കുന്നതിനും സാധിച്ചത് ഡി.വൈ.എഫ്.ഐ നടത്തിയ ഈ ഇടപെടലാണ്. ഈ ഇടപെടൽ ബി.ജെ.പി യെയും ആർ.എസ്.എസ് നെയും വല്ലാത്ത രീതിയിൽ ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാക്കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് സുഹൃത്തിനെ കാണാൻ സീതാംഗോളിയിൽ പോയ ചുമട്ട് തൊഴിലാളിയും ഡി.വൈ.എഫ്.ഐ സി.പി.ഐ.എം പ്രവർത്തകനുമായ നിത്യാനന്തനെ സംഘപരിവാർ പ്രവർത്തകരായ അക്ഷയ്, സന്തീപ്, വിശ്വനാദ, ശൈലേഷ് എന്നിവർ ചേർന്ന് കൊലപ്പെടുത്താൻ ശ്രമംനടത്തുകയും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞത് കൊണ്ടാണ് പ്രതികൾ നന്തുവിനെ കൊലപ്പെടുത്താതെ പിൻവാങ്ങിയത്.

തടയാൻ ശ്രമിച്ച പോലീസുകാരെയും അക്രമിക്കാൻ ശ്രമിച്ചിരുന്നു. അതിന് ശേ ഷം ബോധരഹിതനായ നിത്യാനന്ദയെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതറിഞ സംഘപരിവാർ വീണ്ടും മുരളീധരൻ കൊലപാതകത്തിലെ പ്രതി ശരത്തിന്റെ നേതൃത്വത്തിൽ ഹോസ്പിറ്റൽ ആക്രമിക്കാനും ശ്രമം നടത്തി. പോലീസിന്റെയും ഡി.വൈ എഫ് ഐ ,സി പി ഐ എം പ്രവർത്തകർ സംയമനം പാലിച്ചത് കൊണ്ടാണ് അവിടെ പ്രശ്നങ്ങൾ ഒഴിവായത്. ഹോസ്പിറ്റലിൽ എത്തിയ സംഘപരിവാർ സംഘം അവിടെ ഉണ്ടായിരുന്ന ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ അജിത്തിനെയും അവിടെ ഉണ്ടായിരുന്ന പ്രവർത്തകരെയും മാരകായുധങ്ങളുമായി എത്തി ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. 

തുടർന്ന് രാത്രി 12 മണിക്ക് ശേഷം സംഘപരിവാർ അക്രമികൾ വ്യാപകമായി സ്വകാര്യവാഹനങ്ങളും കുമ്പള സഹകരണ ആശുപത്രിയുടെ മുന്നിലുണ്ടായിരുന്ന പോലീസ് വാഹനത്തെ അക്രമിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ പരിക്കേൽപ്പിക്കുകയും ചെയ്തു. വലീയ കലാപത്തിനാണ് സംഘ പരിവാർ കോപ്പ്കൂട്ടിയത്. കഞ്ചാവിനും കള്ളിനും അടിമകളായ ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തനത്തെ നിലയ്ക്ക് നിർത്താൻ തയ്യാറാവണം. അല്ലെങ്കിൽ ഇത് തീകൊള്ളി കൊണ്ടുള്ള തലചൊറിയലാവുമെന്ന് സി.പി.ഐ.എം മുന്നറിപ്പ് നൽകുന്നു. 

അനധികൃതമായ മദ്യവിൽപ്പന നായിക്കാപ്പ്, കുതിരപ്പാടി, കുമ്പള, മായിപ്പാടി എന്നിവിടങ്ങളിൽ നേതൃത്യം നൽകുന്നത് ബി.ജെ.പി ആർ.എസ്സ്.എസ്സ് നേതാക്കളാണ്. കുമ്പളയിലെ അനധികൃതമായ മദ്യവിൽപ്പന ബി.ജെ.പി നേതാവിന്റെ വീട്ടിലാണ് നടന്നിരുന്നത്. ഇതെല്ലാം മറച്ച് വെക്കാനും ജനങ്ങളുടെ മുന്നിൽ പരിഹാസ്യരായ സംഘപരിവാർ അവരുടെ മുഖം സംരക്ഷിക്കാൻ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ കള്ളപ്രചരണം നടത്തുന്നു.

ഈ സഘങ്ങളെ സംരക്ഷിക്കുന്നത് ബി.ജെ.പി സംഘപരിവാർ നേതാക്കളാണ്. സീതാംഗോളി കുതിരപ്പാടി കിൻഫ്രാ വ്യവസായ പാർക്കിൽ അനധികൃതമായി അംഗീകാരമില്ലാതെ തൊഴിലാളികളെ വെച്ചിരിക്കുകയാണ്. 16 തൊഴിലാളികൾക്ക് മാത്രം അംഗീകാരമുള്ള വ്യവസായ പാർക്കിൽ 50ൽപരം ക്രിമിനലുകളെ ബി.എം.എസ്സിന്റെ മറവിൽ സംരക്ഷിക്കുകയാണ്. കുമ്പളയിൽ നിലനിൽക്കുന്ന സമാധാനം സംരക്ഷിക്കാൻ മുഴുവൻ ജനങ്ങളും  മുന്നിട്ടിറങ്ങണമെന്നും ഇത്തരം ശക്തികളെ ഒറ്റപ്പെടുത്തണമെന്നും സി.പി.ഐ.എം കുമ്പള ഏരിയാ കമ്മിറ്റി ആവശ്യപ്പെടുന്നു.

CPIM against Sangh parivar, Kumbla, Kasaragod, Kerala, news, transit-ad, CPIM, Clash.