സീതാംഗോളിയില്‍ സിഐടിയു പ്രവര്‍ത്തകന് മര്‍ദ്ദനം


കുമ്പള: ഒക്ടോബര്‍ 21.2018. . സീതാംഗോളിയിൽ ചുമട്ടു തൊഴിലാളിയായ സി ഐ ടി യു പ്രവർത്തകനെ  ആയുധങ്ങളുമായി എത്തിയ സംഘം  അടിച്ച് പരിക്കേൽപിച്ചു. കുമ്പളയിലെ സി.ഐ.ടി.യു. പ്രവർത്തകനായ ശാന്തിപ്പള്ള സ്വദേശി  നന്ദു(33) വിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ സീതാംഗോളിയിൽ നിന്ന് അംഗടിമുഗറിലേക്ക് ബൈക്കിൽ പോവുകയായിരുന്ന നന്ദുവിനെ ആയുധങ്ങളുമായെത്തിയ ആർ.എസ്.എസുകാരാണ് അക്രമിച്ചതെന്ന് പറയുന്നു.

പരിക്കേറ്റ ഇദ്ദേഹത്തെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്തുടർന്നെത്തിയ സംഘം ആശുപത്രിയിലും പരാക്രമം കാട്ടിയതായി പറയുന്നു. വിവരം അറിഞ്ഞ് കുമ്പള  പോലീസ് സ്ഥലത്തെത്തിയതോടെ അക്രമികൾ കടന്നുകളഞ്ഞു.


CITU activist assaulted, Kumbla, Kasaragod, Kerala, news, Assault, Complaint, Injured, Police, Hospital.