പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


കാസര്‍കോട്: ഒക്ടോബർ 01 . 2018കളിക്കുന്നതിനിടെ പുഴയിൽ വീണ പന്തെടുക്കാന്‍ പുഴയിലിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചേരൂര്‍ എലിഞ്ചയിലെ ആഷിഖിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. ചേരൂരിലെ അബ്ദുൽ ഖാദർ ഡി എം – ആരിഫ ദമ്പതികളുടെ മകനാണ്. ഞായറാഴ്ച സന്ധ്യയോടെയാണ് ആഷിഖിനെ ചേരൂര്‍ പുഴയില്‍ കാണാതായത്. കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് പുഴയില്‍ വീഴുകയായിരുന്നു. ഇതെടുക്കാന്‍ പുഴയിലിറങ്ങിയ ആഷിഖിനെ ഒഴുക്കില്‍പെട്ട് കാണാതാവുകയായിരുന്നു.

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി നടത്തിയ തിരിച്ചിലിനൊടുവിലാണ് രാത്രി ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ആഷിഖ് കൊച്ചിയിലെ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു.അവധിക്ക് നാട്ടില്‍ വന്നതായിരുന്നു.
Related News:
കളിക്കുന്നതിനിടെ പുഴയിൽ വീണ പന്തെടുക്കാൻ പോയ യുവാവ് ഒഴുക്കിൽപ്പെട്ടു

Kasaragod, Kerala, news, Obituary, jhl builders ad, Dead body, River, Police, Cheroor; Missing youth's dead body found.