ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത വാ​ഹ​നം ന​ൽ​കി വ​ഞ്ചി​ച്ചു; ന​ഷ്ട​പ​രി​ഹാ​രം നൽകാൻ ഉ​പ​ഭോ​ക്തൃ​ ത​ർ​ക്ക പ​രി​ഹാ​ര കോ​ട​തി വി​ധി


കാ​സ​ർ​ഗോ​ഡ്: ഒക്ടോബര്‍ 10.2018. ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത വാ​ഹ​നം ന​ൽ​കി വ​ഞ്ചി​ച്ചതിന് ടാ​റ്റാ കമ്പനി​ക്കെ​തി​രേ വ​ണ്ടി മാ​റ്റി ന​ൽ​കാ​നും കോ​ട​തി ചെ​ല​വ​ട​ക്കം 15,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും കാ​സ​ർ​ഗോ​ഡ് ഉ​പ​ഭോ​ക്തൃ​ ത​ർ​ക്ക പ​രി​ഹാ​ര കോ​ട​തി വി​ധിച്ചു. കാ​സ​ർ​ഗോ​ഡ് ബെ​ണ്ടി​ച്ചാ​ലി​ലെ എം.​അ​ബ്ദു​ൾ മ​ജീ​ദി​നെയാണ് ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത വാ​ഹ​നം ന​ൽ​കി ടാ​റ്റാ കമ്പനി വ​ഞ്ചി​ച്ചത്. 

2013 മാ​ർ​ച്ച് ര​ണ്ടി​നാണ് മജീദ് ടാ​റ്റാ ക​മ്പനി​യി​ൽ​നി​ന്ന് മെ​ഗാ ഐ​റി​സ് വാ​ഹ​നം വാ​ങ്ങി​യത്. വാ​ഹ​നം വാങ്ങി തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ വാ​ഹ​ന​ത്തി​ന് ത​ക​രാ​റു​ണ്ടെ​ന്ന് പ​റ​ഞ്ഞുചെന്നെങ്കിലും തി​രി​ച്ചെ​ടു​ക്കാ​നോ വണ്ടി മാ​റ്റി ന​ൽ​കാ​നോ ഷോ​റും അ​ധി​കാ​രി​ക​ൾ ത​യാ​റാ​യി​ല്ല. വാ​ഹ​ന​ത്തി​ന്‍റെ ര​ണ്ടു ട​യ​ർ ചൈ​നീ​സ് നി​ർ​മി​ത​മാ​ണെ​ന്നും കോ​ട​തി​ക്ക് വ്യ​ക്ത​മാ​യി​രു​ന്നു. തുടർന്ന് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത ബോ​ധ്യ​പ്പെ​ട്ട കോ​ട​തി വാ​ഹ​നം ഉ​ട​ന​ടി മാ​റ്റിക്കൊ​ടു​ക്കാ​നും ക​ക്ഷി​ക്കു​ണ്ടാ​യ മാ​ന​സി​ക ബു​ദ്ധി​മു​ട്ടി​ന് 10,000 രൂ​പ​യും വ​ക്കീ​ൽ ചെ​ല​വി​ന് 5,000 രൂ​പയും ന​ൽ​കാ​നും വിധിക്കുകയായിരുന്നു. 

Kasaragod, Kerala, news, transit-ad, Cheating, Court order,Vehicle, Tata company, Compensation, Cheating; Court orders to give compensation.