സി.എച്ച് ഒരു കാലഘട്ടത്തിന്റെ പ്രതീകം


സാഹിത്യ വേദി സെക്രട്ടറിയായി തെരെഞ്ഞെടുത്ത അഷ്റഫലി ചേരങ്കൈക്കുള്ള ഉപഹാരം സീതു കസബ് സമ്മാനിക്കുന്നു 
മൊഗ്രാൽ പുത്തൂർ: ഒക്ടോബർ 02 .2018 . സി.എച്ച്. മുഹമ്മദ് കോയ ഒരു കാലഘട്ടത്തിന്റെ പ്രതീകമെന്ന് കാസർകോട് സാഹിത്യ വേദി സെക്രട്ടറി അഷ്റഫലി ചേരങ്കൈ പറഞ്ഞു. കുന്നിൽ സി.എച്ച്. സ്മാരക വായനശാലയിൽ നടന്ന സി.എച്ച് അനുസ്മരണത്തിൽ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം. ഏതൊരു ഗൗരമായ പ്രശ്നങ്ങളെ പോലും ഹാസ്യമായി അവതരിപ്പിക്കുന്നതിൽ അദ്ധേഹം വിജയിച്ചു.

ഇന്ന് കേരളത്തിൽ സമുദായവും സമൂഹവും അനുഭവിക്കുന്ന സൗഭാഗ്യങ്ങളുടെ കാരണക്കാരൻ കൂടിയാണ് സി.എച്ച് എന്നും അനുസ്മരണത്തിൽ പങ്കെടുത്തവർ പറഞ്ഞു. അക്ഷരങ്ങളുടെ കൂട്ടുകാരൻ കൂടിയാണ് സി.എച്ച്. എന്ന് അഷ്റഫലി അനുസ്മരിച്ചു. പ്രസിഡണ്ട് മാഹിൻ കുന്നിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എസ്.എച്ച്, ഹമീദ് ഉൽഘാടനം ചെയ്തു. സാഹിത്യ വേദി സെക്രട്ടറിയായി തെരെഞ്ഞെടുത്ത അഷ്റഫലി ചേരങ്കൈക്കുള്ള ഉപഹാരം സീതു കസബ് സമ്മാനിച്ചു. കെ.പി.എസ്. വിദ്യാനഗർ മോഡറേറ്ററായിരുന്നു.

മുകുന്ദൻ മാസ്റ്റർ.ഡോ. ഷമീം, വാസിൽ, സാബിത്ത് കുളങ്കര, അമീൻ മാഷ്, അലി അക്ബർ മാഷ്, അംസു മേനത്ത്, ഇഖ്ബാൽ മേനത്ത്, അസീർ, എ.ആർ മുഹമ്മദ് ഷാഫി, കെ.ബി. അബ്ദുല്ലക്കുഞ്ഞി, അബ്ദുൽ റഹിമാൻ,  എ.ആർ.ഫൈസൽ, ഡി.എം.നൗഫൽ, ഹാരിസ് ഐഡിയൽ, മഹമ്മൂദ്.കെ.എച്ച്,  ഇർഫാൻ.ബി.ഐ, സിദ്ധീക്ക്, ഇർഷാദ്, കെ.ബി.അഷ്റഫ്, നൗഷാദ്, ജമാൽ, കെ . അബ്ദുല്ലക്കുഞ്ഞി, ഷാഹി, സുലൈമാൻ തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി എം എ.നജീബ് സ്വാഗതവും എ ആർ ആബിദ് നന്ദിയും പറഞ്ഞു.

C.H remembrance conducted, Mogral puthur, Kasaragod, Kerala, news.