സാമൂഹിക മാധ്യമങ്ങൾ വഴി മതവികാരം വൃണപ്പെടുത്തൽ; രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തു


പത്തനംതിട്ട: ഒക്ടോബര്‍ 21.2018. സാമൂഹിക മാധ്യമങ്ങൾ വഴി മതവികാരം വൃണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയിൽ എറണാകുളം സ്വദേശി രഹ്ന ഫാത്തിമയ്ക്കെതിരെ പൊലീസ് കേസെടുത്തു.  ബി.ജെ.പി നേതാവ് ആർ. രാധാകൃഷ്ണമേനോന്‍റെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്. ജാമ്യമില്ല വകുപ്പ് ചുമത്തിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.

ഇന്നലെയാണ് രഹ്ന ആന്ധ്രയിൽ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്ക്കൊപ്പം ശബരിമല കയറാന്‍ ശ്രമിച്ചത്. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് നടപന്തലില്‍ നിന്ന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു.

Kerala, news, Complaint, Rahna Fathima, Case, Police, Social media, Case registered against Rahna Fathima.