രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്


കൊച്ചി: ഒക്ടോബര്‍ 26.2018. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധത്തിൽ അയ്യപ്പധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഐപിസി 117, 153, 118 ഇ എന്നീ സെക്‌ഷനുകൾ പ്രകാരമാണ് കേസ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പ്രമോദ് എന്നയാൾ നൽകിയ പരാതിയിലാണ് കേസെടുത്തത്. ശബരിമലയിൽ യുവതീ പ്രവേശനമുണ്ടായാൽ കൈമുറിച്ച് ചോരവീഴ്ത്തി അശുദ്ധമാക്കി നടയടയ്ക്കാൻ പദ്ധതിയുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലിനെതിരെയാണ് പരാതിയെന്ന് എസ്ഐ പ്രമോദ് അറിയിച്ചു.

രക്തം വീഴ്ത്തി ശബരിമല നട അടയ്ക്കാൻ പദ്ധതിയിട്ടെന്നു പറഞ്ഞിട്ടില്ലെന്നും നട അടയ്ക്കാൻ രക്തം വീഴ്ത്താൻ തയാറായി നിന്നവരോട് അതിൽ നിന്ന് പിന്തിരിയണമെന്നാണ് അഭ്യർഥിച്ചതെന്നും രാഹുൽ ഈശ്വർ വിശദീകരിച്ചിരുന്നു. തന്നെ കള്ളക്കേസിൽ കുടുക്കി വീണ്ടും അറസ്റ്റു ചെയ്യാനാണു നീക്കമെന്നും രാഹുൽ ആരോപിച്ചിരുന്നു. എന്നാൽ രാഹുൽ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്നും ഗൂഢാലോചനയുടെ ചെറിയൊര അംശം മാത്രമാണ് പുറത്തു വന്നതെന്നും പല കോണുകളിൽ നിന്നും വിമർശനം ഉയർന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ രാഹുലിനെതിരെ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും കടുത്ത വിമർശനമാണ് രാഹുലിന് നേരിടേണ്ടി വന്നത്.

Kochi, Kerala, news, jhl builders ad, Rahul Easwar, Case, Case against Rahul Easwar.