സരിത നായരുടെ പരാതിയിൽ ഉമ്മന്‍ചാണ്ടിക്കും കെ.സി.വേണുഗോപാല്‍ എം പിക്കുമെതിരെ കേസ്; പീഡനപരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംഘത്തെ രൂപീകരിച്ചു


ഒക്ടോബർ 21.2018 .സോളാര്‍ കേസ് പ്രതി സരിത എസ് നായരേ പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരേ പീഡനക്കേസ്. കെ.സി.വേണുഗോപാല്‍ എം.പിക്ക് ബലാത്സംഗം ചെയ്തുവെന്ന കുറ്റം ചുമത്തിയും കേസ് എടുത്തു. സരിതാനായരുടെ പീഡനപരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അന്വേഷണച്ചുമതല എസ്പി അബ്ദുള്‍ കരീമിനും മേല്‍നോട്ടം വഹിക്കുന്നത് ഐജിയുമാണ്. പുരോഗതി റിപ്പോര്‍ട്ട് എഡിജിപി അനില്‍കാന്തിന് സമര്‍പ്പിക്കണം. 

കേസില്‍ ഉമ്മന്‍ചാണ്ടിയുടെയും കെ.സി വേണുഗോപാലിന്‍റെയും മൊഴിരേഖപ്പെടുത്തും. പ്രകൃതി വിരുദ്ധ പീഡനത്തിനാണ് ക്രൈംബ്രാ‍ഞ്ച് കേസ് എടുത്തത്. സരിതയുടെ പുതിയ പരാതിയില്‍ എടുത്ത കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന  പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് എതിരേ കേസ് എടുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അന്ന് ആ നീക്കം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനാവില്ലെന്ന് സുപ്രീം കോടതിമുന്‍ ജ‍‍ഡ്ജി അരജിത് പസായത്തിന്റെ നിയമോപദേശത്തേ തുടര്‍ന്നായിരുന്നു ഉമ്മ‍ന്‍ചാണ്ടിക്ക് എതിരേ കേസ് എടുത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയത്. ഒരു പരാതിയില്‍ നിരവധിപേര്‍ക്കെതിരെ ബലാല്‍സംഘത്തിനു കേസെടുക്കാനാവില്ലെന്നായിരുന്നു അന്നത്തെ അന്വേഷണ സംഘതലവനായിരുന്ന ഡിജിപി രാജേഷ് ദിവാന‍ ഉള്‍പ്പടെയുള്ള പലരുടെയും നിലപാട്. എന്നാല്‍ പിന്നീട് ഓരോരുത്തര്‍ക്കും എതിരേ പ്രത്യേകം പരാതികളാണെങ്കില്‍ കേസെടുക്കാമെന്ന് പൊലീസിനു നിയമോപദേശം അടുത്തിടെ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സരിത ഉമ്മ‍ന്‍ചാണ്ടിക്കും കെ.സി.വേണുഗോപാലിനും എതിരേ പ്രത്യേകം പരാതി നല്‍കിയത്.

Kerala, news, Saritha S Nayar,Case, Complaint, Oomen Chandy, K.C Venugopal, Case against Oomen chandy and K.C Venugopal.