കൊക്കച്ചാൽ വാഫി കോളേജിൽ രക്തദാന ക്യാമ്പ് നടത്തി


ബന്തിയോട്: ഒക്ടോബര്‍ 22.2018. സാമൂഹ്യ പ്രതിബദ്ധതയാണ് യഥാർത്ഥ വിദ്യാർത്ഥിയുടെ ലക്ഷ്യമെന്ന് വിളിച്ചോതി ഉമറലി ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി കൊക്കച്ചാൽ വാഫി കോളേജ് വിദ്യാർത്ഥി സംഘടന എം.ടി.എസ്.എ ,ബ്ലഡ് ഹെൽപ്പ് കെയർ കർണ്ണാടക, യേനപ്പോയ മെഡിക്കൽ കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത് . 

അബൂബക്കർ മദനി ഉസ്താദ് പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ഷംസുദ്ധീൻ കൃഷ്ണപുരം(മേനേജർ ബ്ലഡ് ഹെൽപ്പ് കെയർ കർണ്ണാടക ), റസാഖ് കർണാടക(ലീഡർ ബ്ലഡ്ബാങ്ക് യേനപ്പോയ മെഡിക്കൽ കോളേജ് ),ഖാലിദ് ബാഖവി എന്നിവർ സംസാരിച്ചു.

കൊക്കച്ചാൽ വാഫി കോളേജ് വിദ്യാർത്ഥികളും, അധ്യാപകരും,        പ്രദേശവാസികളും ഇമാം ശാഫി ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥികൾ അടക്കം നൂറോളം പേർ രക്തദാനം നിർവഹിച്ചു.

Blood donation camp conducted in Kokkachal vafi college, Bandiyod, Kasaragod, Kerala, news.