എം.ബഷീർ മാതൃകായോഗ്യനായ പൊതുപ്രവർത്തകൻ- എം.സി ഖമറുദ്ധീൻ


കുമ്പള: ഒക്ടോബര്‍ 19.2018. മറ്റുള്ളവർക്ക് വേണ്ടി പ്രകാശം പരത്തുമ്പോഴും സ്വയം ഉരുകി തീർന്ന ജീവിതമായിരുന്നു എം. ബഷീറിന്റേതെന്ന് ജില്ല മുസ്ലിം ലീഗ് പ്രിസിഡണ്ട് എം.സി.ഖമറുദ്ധീൻ പറഞ്ഞു. ബഷീറിന്റെ സ്മരണാർത്ഥം മുസ് ലിം ലീഗ്  കുമ്പള ടൗൺ കമ്മിറ്റി ബാഫഖി തങ്ങൾ സൗധത്തിൽ സംഘടിപ്പിച്ച അനുസ്മരണാ പ്രാർത്ഥനാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. 

മുസ് ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവശതയനുഭവിക്കുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും ശ്രദ്ധയുണ്ടാവണമെന്നും എം.സി.ഖമറുദ്ധീൻ കൂട്ടിച്ചേർത്തു. അഡ്വ.സക്കീർ അഹമദ് അധ്യക്ഷനായി. കുമ്പള കെ.എസ്.ഷമീം തങ്ങൾ പ്രാർത്ഥന നടത്തി. കുമ്പള ബദർ ജുമാ മസ്ജിദ് ഖത്തീബ് ഉമ്മർ ഹുദവി അനുസ്മരണ പ്രഭാഷണം നടത്തി. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, ബഷീർ മുഹമ്മദ് കുഞ്ഞി, എം. അബ്ബാസ്, വി.പി. അബ്ദുൽ കാദർ, എ.കെ. ആരിഫ്, അഷ്റഫ് കൊടിയമ്മ, സെയ്യിദ് ഹാദി തങ്ങൾ, അഷ്റഫ് എടനീർ, ടി.എം. ഷുഹൈബ്, ടി.ഡി.കബീർ, ബി.എൻ. മുഹമ്മദലി, ഇബ്രാഹീം ബത്തേരി, കെ.വി. യൂസുഫ്, യൂസുഫ് ഉളുവാർ, ഇർഷാദ് മൊഗ്രാൽ, സത്താർ ആരിക്കാടി, അസീസ് കളത്തൂർ, കെ.എം. അബ്ബാസ്, ബി.എ. റഹ്മാൻ ആരിക്കാടി, മുഹമ്മദ്കുഞ്ഞി ഉളുവാർ, മുഹമ്മദ് അലി മാവിനകട്ട, അബ്ദുൽ റഹിമാൻ ഉദയ, സി.എച്ച്. കാദർ, അബ്ദുൽ റഹിമാൻ പേരാൽ, എൻ. അബ്ദുല്ലതാജ്, അബ്ബാസലി കെ, ഐ.മുഹമ്മദ് റഫീഖ്,കാദർ വളവിൽ, ഹമീദ് അജ്മീർ, പി.എ.ആസിഫ്, ജംഷീർ മൊഗ്രാൽ, ഹുസൈൻ ഉളുവാർ സംസാരിച്ചു.

Kumbla, Kasaragod, Kerala, news, alfalah ad, Basheer remembrance program conducted.