ബംബ്രാണയിൽ പുഴയോരത്ത് വാരിക്കൂട്ടിയ മണൽ പൊലീസ് പുഴയിൽ തള്ളി


കുമ്പള: ഒക്ടോബര്‍ 08.2018. ബംബ്രാണയിൽ അനധികൃതമായി കടത്തിക്കൊണ്ടു പോകാൻ മണൽ കടത്തുകാർ കൂട്ടിയിട്ട മണൽ പൊലീസ് പുഴയിലേക്ക് തള്ളി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. അനധികൃതമായി നിർമ്മിച്ച കടവ് ജെസിബി ഉപയോഗിച്ച് തകർത്തു.

ബംബ്രാണവയലിൽ പുഴയോരത്ത് അനധികൃത കടവ് പ്രവർത്തിക്കുന്നതായി രഹസ്യവിവരം  ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ കുമ്പള എസ് ഐ ടി വി അശോകന്റെ നേതൃത്വത്തിലുള്ള പൊലീസ് ആണ് നടപടിക്ക് നേതൃത്വം നൽകിയത്. അതിനിടെ അനധികൃത കടവിലേക്ക് പറമ്പിലൂടെ റോഡ് വെട്ടാൻ ഒരു സ്വകാര്യ വ്യക്തി കൂട്ടുനിന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Kumbla, Kasaragod, Kerala, news, mahathma-ad, Sand, Police, Bambrana, iIlegal sand pushed into river.