ബദിയടുക്ക പീഡനം; രാപ്പകല്‍ സമരം മാറ്റിവെച്ചു: ഡി.വൈ.എഫ്.ഐ


ബദിയടുക്ക: ഒക്ടോബര്‍ 02.2018. പീഡന കേസിലെ പ്രതി പോലീസില്‍ കിഴടങ്ങിയ സ്ഥിതിക്ക് ഡി.വൈ.എഫ്.ഐ. ബദിയഡുക്ക, നീര്‍ച്ചാല്‍ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബുധനാഴ്ച നടത്താനിരുന്ന രാപ്പകല്‍ സമരം മാറ്റിവെച്ചതായി ഡി.വൈ.എഫ്.ഐ പത്രകുറിപ്പില്‍ അറിയിച്ചു. 

കഴിഞ്ഞ ഒരു മാസത്തിലേറെയായി സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ ഈ പ്രതിയെ പോലീസ് ഇതിനു പിന്നിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സംരക്ഷിക്കുന്നു എന്നാക്ഷേപിച്ച് നേരത്തേ ഡി.വൈ.എഫ്.ഐ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. വീണ്ടും പോലീസിന്‍റെ നിസംഗത തുടര്‍ന്നത് കൊണ്ട് രാപ്പകല്‍ സമരവും ഡി.വൈ.എസ്.പി. ഓഫീസ് മാര്‍ച്ചുമടക്കമുള്ള തുടര്‍ സമരങ്ങള്‍ തീരുമാനിച്ചത്. പ്രതിയുടെ ഭാഗത്തിൽ നിന്നും ഉണ്ടായ സമ്മർദ്ധങ്ങൾക്ക് വഴങ്ങി കേസ് മേൽനോട്ടം വഹിക്കുന്ന പൊലീസ് ഓഫിസർമാർ കൂട്ട് നിന്നോ എന്ന ബലമായ സംശയം ഇപ്പോഴും ഡി.വൈ.എഫ്.ഐക്കുണ്ട്. കൂടുതൽ സമരത്തിലേക്ക് ഇറങ്ങിയതോടെയാണ് അറസ്റ്റിന് പകരം ഡി.വൈ.എസ്.പി ഓഫിസില്‍ സമരത്തിന് തലേദിവസം ഒത്തുകളി കീഴടക്കൽ നടത്തേണ്ടി വന്നതെന്ന് ഡി.വൈ.എഫ്.ഐ. ചൂണ്ടിക്കാട്ടി. 

എന്നാൽ  കീഴടങ്ങിയ പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്ത് ഇതിന്‍റെ പിന്നിലുള്ള ഇരുണ്ട കൈകളെ പുറത്ത് കൊണ്ടുവരാനുള്ള നടപടികള്‍ പൊലീസ് സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. 
അതേ സമയം ജനാധിപത്യ മഹിളാ അസോസിയേന്‍ ബുധനാഴ്ച നടത്താനിരുന്ന പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മാറ്റിവെച്ചതായി ഏരിയാ കമ്മിറ്റി അറിയിച്ചു.

Badiyadukka, Kasaragod, Kerala, news, dyfi, Badiyadukka molestation; DYFI cancelled day night protest