സീതാംഗോളിയിൽ സ്ഥാപിച്ച കൊടികൾ പിഴുതെടുക്കാൻ ശ്രമം; പൊലീസ് കേസെടുത്തു


കുമ്പള: ഒക്ടോബര്‍ 08.2018. സീതാംഗോളിയിൽ ഒരു രാഷ്ട്രീയപാർട്ടി സ്ഥാപിച്ച കൊടിയെ കാറിലെത്തിയ സംഘം പിഴുതെടുക്കാൻ ശ്രമിച്ചതിന് കുമ്പള പൊലീസ്  കേസെടുത്തു. സംഘം എത്തിയ കാർ പൊലീസ് പിന്തുടർന്ന് പിടികൂടി. കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.

ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. ശബരിമല ദർശന പ്രശ്നത്തിൽ ഒരു പ്രതിഷേധറാലി  നടന്നു കൊണ്ടിരിക്കെയാണ് പ്രകോപനപരമായ സംഭവം ഉണ്ടായത്. നമ്പർ പ്ലേറ്റില്ലാത്ത കാറിലെത്തിയ  സംഘമാണ് കൊടി എടുത്തു മാറ്റാൻ ശ്രമിച്ചത്. പിന്നാലെയെത്തിയ  പൊലീസ് കാറിനെ പിന്തുടർന്ന് മഞ്ചത്തടുക്കയിൽ വച്ച് പിടികൂടുകയായിരുന്നു.

അക്രമികൾ  കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.


Kumbla, Kasaragod, Kerala, news, transit-ad, Flag, Car, Police, Case, Escaped, Investigation, Attempt to remove flags; Police case registered.