ഹർത്താലിനിടെ അക്രമം; ഒരാൾ കൂടി അറസ്റ്റിൽ


കുമ്പള: ഒക്ടോബര്‍ 21.2018. ഹർത്താലിനിടെ ഉറൂസ് കമ്മിറ്റി ഓഫീസ് അടപ്പിക്കാൻ ശ്രമിച്ച് വർഗ്ഗീയ സംഘർഷത്തിന് കളമൊരുക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി  അറസ്റ്റിൽ. കളത്തൂർ ചെക്ക് പോസ്റ്റിനു സമീപത്തെ പ്രവീൺ രാജ് ഷെട്ടി (40) യാണ് ഞായറാഴ്ച അറസ്റ്റിലായത്. 

സംഭവത്തിൽ ഇരുപത്തഞ്ചോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആറാമത്തെയാളാണ് അറസ്റ്റിലായത്. സർക്കിൾ ഇൻസെക്ടർ കെ.പ്രേംസദൻ, എസ് ഐ ടിവി അശോകൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

Related News:
ഹർത്താൽ ദിനത്തിൽ ഉറൂസ് കമ്മിറ്റി ഓഫീസ് അടപ്പിക്കാൻ ശ്രമിച്ച നാലു പേർ ക...
Attack in harthal day; One more arrested, Kumbla, Kasaragod, Kerala, News, Arrested.