അമൃത്സറില്‍ ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറി അമ്പതോളം പേര്‍ ദാരുണമായി മരിച്ചു


അമൃത്സര്: ഒക്ടോബര്‍ 19.2018. പഞ്ചാബിലെ അമൃത്സറില്‍ ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറി അമ്പതോളം പേര്‍ ദാരുണമായി മരിച്ചു. മരിച്ചവരില്‍ നിരവധി കുട്ടികളുമുണ്ട്. അമൃത്സറിലെ ഛൗറ ബസാറില്‍ വൈകീട്ട് 6.45 ഓടെയാണ് അപകടം. ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ കൂടി നിന്ന ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറുകയായിരുന്നു. ട്രാക്കിന് തൊട്ടടുത്ത്് രാവണരൂപം കത്തിച്ചിരുന്നു. ഇത് കാണാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരിലധികവും.

പഠാന്‍കോട്ടില്‍ നിന്ന് അമൃത്സറിലേക്ക് വരികയായിയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. നിരവധിപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്.  എഴുന്നൂറോളം പേര്‍ അപകടസമയത്ത് ഇവിടെ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
At leat 50 dead in train accident in Amritsar, news, Obituary, ദേശീയം.