ഛത്തീസ്ഗഢിൽ സ്റ്റീൽ പ്ലാന്റിൽ സ്ഫോടനം; പത്തു മരണം


ഛത്തീസ്ഗഡ്: ഒക്ടോബര്‍ 09.2018. ഛത്തീസ്ഗഢിലെ ഭിലായ് സ്റ്റീൽ പ്ലാന്റിലെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടിത്തെറിച്ചു 9 പേർ മരിച്ചു. 14 പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നു.ചൊവ്വാഴ്ചയോടെയാണ് സംഭവം. തലസ്ഥാനമായ റായ്പൂരിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ഭിലായ് സ്റ്റീൽ പ്ലാന്റ്. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (SAIL)ഉടമസ്ഥതയിലുള്ളതാണ് സ്റ്റീൽ പ്ലാന്റ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാക്കളാണ് സെയിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ മാസത്തിൽ പ്ലാന്റ് ആധുനികവത്കരിച്ച ശേഷം ഉദ്ഘാടനം ചെയ്തിരുന്നു. നാല് വർഷം മുമ്പ്, 2014 ജൂണിൽ ഭിലായ് സ്റ്റീൽ പ്ലാൻറിലെ ആറു തൊഴിലാളികൾ ഒരു സ്ഫോടനത്തിൽ മരിച്ചിരുന്നു. പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. 

Obituary, news, ദേശീയം,  At least 9 killed, 14 Injured In Gas Pipeline Blast At Bhilai Steel Plant, Death.