ഹൊസങ്കടി: ഒക്ടോബര് 09.2018. പാവൂർ പൊയ്യയിൽ ഭജന മന്ദിരത്തിൽ കയറി സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ച കേസിൽ രണ്ട് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ബിജെപി പ്രവർത്തകരായ തച്ചിരപ്പദവ് ബെയ്ക്കറി ജങ്ഷനിലെ ഭരത് രാജ്(25), വിജേഷ്കുമാർ(22) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
കണ്ടാലറിയാവുന്നവർ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസ്സെടുത്തു. തച്ചിര പദവിലെ കിരൺ(23), അംഗിത്(25),ധീരജ്(25), ശോഭിത്(23), സജിത്ത്(25) തുടങ്ങിയർക്കെതിരെയാണ് കേസ്സെടുത്തത്. വീട് അതിക്രമിച്ച് കയറി അക്രമം നടത്തിയതിനാണ് കേസ്.
ഞായറാഴ്ച രാത്രി ഏഴോടെയാണ് പാവൂർ പൊയ്യയിൽ ചാമുണ്ഡേശ്വരി ഭജന മന്ദിരത്തിൽ കയറി സിപിഐ എം മഞ്ചേശ്വരം ഏരിയാ കമ്മിറ്റി അംഗവും എൻആർഇജി വർക്കേഴ്സ് യൂണിയൻ ഏരിയാ സെക്രട്ടറിയുമായ ഡി ബൂബ, സിപിഐ എം വോർക്കാടി ലോക്കൽ സെക്രട്ടറി നവീൻകുമാർ, ലോക്കൽ കമ്മിറ്റിയംഗം ഹരിണാക്ഷി, അക്ഷയ്, ചരൺരാജ്, നിതിൻ, ദീക്ഷിത് എന്നിവരെ അക്രമിച്ചത്. സമീപത്തുള്ള ബൂബയുടെ വീടും അക്രമിച്ചു.
വീട്ടീൽ കയറിയുള്ള അക്രമത്തിലാണ് ബൂബയുടെ ഭാര്യ ഹരിണാക്ഷിക്ക് പരിക്കേറ്റത്. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ബൂബയുടെ വീട് സന്ദർശിച്ചു.
Related News:
Related News:
Assault case; 2 BJP activists arrested, Hosangadi, Kasaragod, Kerala, news, alfalah ad, Assault case, Arrested.