കൊച്ചിയില്‍ നിന്ന് പോയ 200 മത്സ്യബന്ധന ബോട്ടുകള്‍ തിരിച്ചെത്തിയില്ല; തിരച്ചിൽ തുടരുന്നുകൊച്ചി: ഒക്ടോബര്‍ 05.2018. അതീവ ജാഗ്രതാ നിര്‍ദേശം വന്നതോടെ കടലില്‍ പോയ ബോട്ടുകല്‍ തിരിച്ചെത്താത്തത് കൊച്ചി തീരത്തെ കടുത്ത ആശങ്കയിലാഴ്ത്തി. 200ല്‍ അധികം ബോട്ടുകളാണ് ഇവിടെ തിരിച്ചെത്താനുള്ളത്. നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ ബോട്ടുകൾക്കായി തിരച്ചിൽ ഊർജിതമാക്കി. തീരത്ത് കടലാക്രമണവും രൂക്ഷമാണ്.

സുരക്ഷാ നിർദേശം പുറപ്പെടുവിക്കുന്നതിന് മുൻപ് കടലിൽ പോയ 200 ബോട്ടുകളാണ് ഇനിയും തിരിച്ചെത്താത്തത്. കൊച്ചിയിൽ നിന്ന് പുറപ്പെട്ട 600 ബോട്ടുകളിൽ 300 ബോട്ടുകൾ ഇതിനകം തന്നെ തിരിച്ചെത്തിയിട്ടുണ്ട്. ശേഷിച്ച ബോട്ടുകൾക്കായി നേവിയും കോസ്റ്റ് ഗാർഡുമാണ് തിരച്ചിൽ നടത്തുന്നത്. അതേ സമയം വൈപ്പിൻ അടക്കമുള്ള തീരപ്രദേശങ്ങളിൽ കടലാക്രമണo രൂക്ഷമായി.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സുരക്ഷാ നടപടികൾ ആരംഭിച്ചെങ്കിലും തീരദേശ വാസികൾ ആശങ്കയിലാണ് . എന്നാൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മത്സ്യ ബന്ധന ബോട്ടുകൾ കണ്ടെത്താനും ആളുകളെ മാറ്റിപ്പാർപ്പിക്കാനും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നുമാണ്‌ ജനങ്ങൾ ആവശ്യപ്പെടുന്നത്.

Around 200 fishing boats from kochi are missing: search continues Kochi, Kerala, news.