നെഞ്ചുവേദനയെത്തുടർന്ന് യുവതി മരിച്ചു


കുമ്പള: ഒക്ടോബർ 02 .2018നെഞ്ചുവേദനയെത്തുടർന്ന് യുവതി മരിച്ചു. ആരിക്കാടിയിലെ മിൽമ മുഹമ്മദിന്റെ മകളും പയ്യന്നൂർ സ്വദേശി പ്രവാസിയായ അയ്യൂബിന്റെ ഭാര്യയുമായ സീനത്ത് ബീഗം (38) ആണ് മരിച്ചത്. ആരിക്കാടിയിലെ  വാടക വീട്ടിൽ മാതാപിതാക്കളോടൊപ്പം താമസിച്ചു വരുന്ന യുവതിക്ക് ചൊവ്വാഴ്ച പുലർച്ചെ ഉറക്കത്തിനിടെയാണ് നെഞ്ചുവേദനയുണ്ടായത്. 

ഉടൻ തന്നെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണ വിവരമറിഞ്ഞ് ഭർത്താവ് അയ്യൂബ് നാട്ടിലേക്ക് വരുന്നുണ്ട്. 
മാതാവ്: നഫീസ. മക്കൾ: അജ്മൽ, അൻസീറ. സഹോദരങ്ങൾ: നസീർ, ശെരീഫ്, സമീർ.

Arikkady Zeenath Beegam passes away, Kumbla, Kasaragod, Kerala, news, transit-ad, Obituary.