കുമ്പളയുടെ സമാധാനാന്തരീക്ഷം കാത്ത് സൂക്ഷിക്കാൻ കൂട്ടായ ശ്രമം നടത്തും


കുമ്പള: ഒക്ടോബര്‍ 25.2018. കുമ്പളയുടെ സമാധാനാന്തരീക്ഷം കാത്ത് സൂക്ഷിക്കാൻ കൂട്ടായ ശ്രമം നടത്തുമെന്ന് കുമ്പള പോലീസ് സ്റ്റേഷനിൽ ചേർന്ന സർവ്വകക്ഷി സമാധാന യോഗം തീരുമാനിച്ചു. അടുത്ത കാലത്തായി കുമ്പളയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന തരത്തിൽ ചില ക്രിമിനൽ സംഘങ്ങൾ വളർന്നു വരുന്നതായി യോഗം വിലയിരുത്തി. അതിന് ഇനി രാഷ്ട്രീയ പാർട്ടികൾ കൂട്ടു നിൽക്കില്ലെന്നും തീരുമാനമായി. മദ്യ മയക്കു മരുന്ന് മാഫിയകളെ നിയന്ത്രിക്കുന്നതിന് പോലീസ് ശക്തമായി നിലകൊള്ളും. ക്ലബ്ബുകളെ നിരീക്ഷിക്കും. 

വിവിധ രാഷ്ട്രീയ കക്ഷികളെയും സമുദായ നേതാക്കന്മാരെയും ഉൾപെടുത്തി സ്ഥിരം സമാധാന കമ്മിറ്റി രൂപീകരിക്കും തുടങ്ങിയ തീരുമാനങ്ങളോടെയാണ് യോഗം പിരിഞ്ഞത്. 

കുമ്പള സി.ഐ.കെ.പ്രേം സദന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഡി.വൈ.എസ്‌.പി. ഹരീഷ് ചന്ദ്ര നായക്ക് നിർദ്ദേശങ്ങൾ നൽകി.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.എ.സുബൈർ, കെ.ശങ്കര ആൾവ, സുന്ദര ആരിക്കാടി, അസീസ് കളത്തൂർ, എം.പി.ഖാലിദ്, സുധാകര കാമത്ത്, കെ.രാമകൃഷ്ണൻ, അബ്ദുല്ലത്തീഫ് കുമ്പള, ലോകനാഥ് ഷെട്ടി, സുകേഷ് ഭണ്ഡാരി, ഇ.കെ.മുഹമ്മദ് കുഞ്ഞി, കെ.എം. അബ്ബാസ്, അബ്ദുല്ല താജ്, മുനീർ, ജെ.കൃഷ്ണ, ജയന്ത പാട്ടാളി തുടങ്ങിയവർ സംസാരിച്ചു. എസ്‌.ഐ.സി.കെ.ജയരാജ് നന്ദി പറഞ്ഞു.Kumbla, Kasaragod, Kerala, news, transit-ad, All party peace meeting conducted in Kumbla police station.