വേട്ടയാടിയ മലാനുമായി മലയാളിയടക്കം രണ്ട് പേർ വിട്ളയിൽ പിടിയിൽ


വിട്ള : ഒക്ടോബര്‍ 10.2018.വേട്ടയാടിപ്പിടിച്ച മലാൻ (മാൻ) നുമായി മലയാളിയടക്കം രണ്ടു പേർ പിടിയിൽ. ഹെബ്രിക്കടുത്ത് കബ്ബിനാലെ ഫോറസ്റ്റ് റേഞ്ചിൽ നിന്നും അനധികൃതമായി കാട്ടുമൃഗങ്ങളെ വേട്ടയാടിയതിനാണ് കാസറഗോഡ് പാത്തൂർ സ്വദേശി അബ്ദുൽ അസീസ്, വിട്ള പദനൂർ സ്വദേശി ശാഹുൽ ഹമീദ് എന്നിവരെ ഫോറസ്റ്റ് അധികൃതർ പിടികൂടിയത്. 

ഇവരിൽ നിന്നും തോക്കും തിരകളും പലതരത്തിലുള്ള കത്തികളും  കണ്ടെടുത്തു. ഇവരുടെ കാറും പിടികൂടിയ വസ്തുക്കളും വിട്ള പോലീസ് പിടിച്ചെടുത്തു. വേട്ട സംഘത്തിലെ മറ്റു അംഗങ്ങൾ ഓടി രക്ഷപ്പെട്ടു.

Kasaragod, Kerala, news, Deer, Held, Car, Police, Escaped, 2 Held with hunted deer.