ട്രെയിനില്‍ നിന്ന് തെറിച്ച് വീണ് യുവാവിന് ഗുരുതരംകുമ്പള: സെപ്റ്റംബര്‍ 20. 2018 • ട്രെയിനില്‍ നിന്ന് തെറിച്ച് വീണ് യുവാവിന് ഗുരുതരം. നേവി ഉദ്യോഗസ്ഥനായ ഉടുപ്പി സ്വദേശി കീർത്തൻ ഷെട്ടി (35) ആണ് വ്യാഴാഴ്ച രാവിലെ ആരിക്കാടിക്കും ഷിറിയ പാലത്തിനുമിടയിൽ തെറിച്ചു വീണത്. ചെന്നൈ മംഗളൂരു സൂപ്പർ ഫാസ്റ്റ് ട്രെയിനില്‍ നിന്ന് അബദ്ധത്തിൽ തെറിച്ചുവീണതാണെന്ന് കരുതുന്നു. ഈ സമയത്ത് റെയിൽവേ ട്രാക്ക് മൈന്റൈനർ ആയ ഉപ്പള കുബണൂർ സ്വദേശി സദാനന്ദ ജോലിയിലായിരുന്നു. തെറിച്ച് വീഴുന്നത് ശ്രദ്ധയിൽ പെട്ട സഹയാത്രികർ ആംഗ്യം കാണിച്ചപ്പോൾ ഇത് ശ്രദ്ധയിൽ പെട്ട സദാനന്ദ തന്റെ സഹപ്രവർത്തകനായ രാജസ്ഥാൻ സ്വദേശി മുത്രാഷ് മീണയെയും കൂട്ടി നടന്ന തിരച്ചിലിൽ യുവാവ് വീണു കിടക്കുന്നത് കണ്ട് തൊട്ടടുത്തുള്ള വീട്ടിൽ ചെന്ന് വെള്ളം കൊണ്ട് വന്ന് കുടിക്കാൻ കൊടുത്ത ശേഷം കുമ്പള പോലീസിൽ അറിയിക്കുകയായിരുന്നു. 

കുമ്പള എസ്‌.ഐ. ടി.വി.അശോകന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് ഉടൻ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റാൻ ഏർപ്പാട് ചെയ്യുകയായിരുന്നു.

Kumbla, Kasaragod, Kerala, news, skyler-ad, Train, Injured, Hospital, Youth seriously injured after falling from train.