യൂത്ത് ലീഗ് പ്രവാസി ഹെൽപ്പ് ഡെസ്ക് സംഘടിപ്പിച്ചു


കുമ്പള: സെപ്റ്റംബര്‍ 18. 2018 • കുമ്പള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കുമ്പള ബാഫഖി തങ്ങൾ സൗദത്തിൽ പ്രവാസി ഹെൽപ്പ് ഡെസ്ക് സംഘടിപ്പിച്ചു. നൂറോളം പ്രവാസികൾ അംഗത്വമെടുത്തു. എം.പി ഖാലിദിന്റെ അധ്യക്ഷത യിൽ സി എച് ഖാദർ സ്വാഗതം പറഞ്ഞു. യോഗം അഷ്‌റഫ് കർള ഉദ്ഘാടനം ചെയ്തു. ബഷീർ കല്ലിങ്ങൽ ഉൽബോധന പ്രസംഗം നടത്തി. 

എം.അബ്ബാസ്, അസീസ് കളത്തൂർ, എ.കെ ആരിഫ്, അഷ്‌റഫ് കൊടിയമ്മ, ടി.എം ഷുഹൈബ്, ബി.എൻ മുഹമ്മദലി, മുഹമ്മദ് കുഞ്ഞി ഉളുവാർ, അബ്ദുല്ലാഹ് ചീര, ജംഷീർ മൊഗ്രാൽ, ഷമീർ ഉളുവാർ സംസാരിച്ചു. നൗഷാദ് കുമ്പള നന്ദി പറഞ്ഞു. 


Youth League expat help desk conducted, Kumbla, Kasaragod, Kerala, news, Muslim Youth League, Help desk.