പെൺകുട്ടിയെ തലക്കടിച്ചു കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു


മംഗളൂരു: സെപ്റ്റംബർ 29 .2018 . 22 വയസുള്ള യുവതിയെ കൊന്ന് 25 കാരനായ യുവാവ് ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച മൂഡബിദ്രിയിലാണ് സംഭവം. കരിഷ്മയാണ് കൊല്ലപ്പെട്ടത്. രോഹിത് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. കരിഷ്മയുടെ അകന്ന ബന്ധു കൂടിയാണ് രോഹിത്.   ഇടയ്ക്കിടെ രോഹിത് കരിഷ്മയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു -മൂഡബിദ്രി പോലീസ് പറഞ്ഞു. സപ്തംബർ 28 വെള്ളിയാഴ്ച അമ്മയും സഹോദരനും പുറത്തുപോയ സമയം രോഹിത് കരിഷ്മയുടെ വീട്ടിൽ ചെല്ലുകയും അജ്ഞാതമായ കാരണത്താൽ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയുമായിരുന്നു. രോഷം തോന്നിയ രോഹിത് കരി ഷ്മയെ ആയുധമെടുത്ത് കൊണ്ട് ആക്രമിച്ചതായി പറയപ്പെടുന്നു. കരിഷ്മയെ രക്ഷിക്കാൻ അയൽവാസികൾ ഓടിയെത്തിയപ്പോൾ ഭയന്ന രോഹിത്ത് അതേ വീട്ടിൽ തന്നെ തൂങ്ങി മരിക്കുകയായിരുന്നു. കരിഷ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, മരണപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ചുള്ള കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തെത്തുടർന്ന് മൂഡബിദ്രി പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു. Youth hacks girl to death, kills self in Moodabidri, Mangalore, news, Obituary, ദേശീയം.