മതം മാറിയ യുവാവ് കൗൺസലിങ് സെൻററിലേക്ക് കൊണ്ടു പോകും വഴി ഇറങ്ങിയോടി; കാണ്മാനില്ലെന്ന് പരാതി


കുമ്പള: സെപ്റ്റംബര്‍ 22. 2018 •മതം മാറിയ യുവാവ് കൗൺസലിങ് സെൻററിലേക്ക് കൊണ്ടു പോകും വഴി കാറിൽ നിന്നും ഇറങ്ങിയോടി.
കാണ്മാനില്ലെന്ന് പരാതി.

കയ്യാർ ശാന്തിയോട് ഹൗസിൽ പ്രശാന്ത് മഡുവള (22) എന്ന യുവാവാണ് ഈ മാസം പതിനാറിന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് മംഗളൂരുവിലെ കൗൺസലിങ് സെന്ററിലേക്ക് കൊണ്ടു പോകുന്ന വഴിക്ക് തലപ്പാടിക്കടുത്ത് കണ്വ തീർത്ഥ എന്ന സ്ഥലത്തു വച്ച്  കാറിൽ നിന്നും ഇറങ്ങി ഓടിയത്. 

ഉപ്പളയിൽ ഇസ്തിരിക്കട നടത്തിക്കൊണ്ടിരുന്ന യുവാവ് ഒന്നര വർഷം മുമ്പ് മതം മാറിയതായി ബന്ധുക്കൾ പറയുന്നു. വീട്ടിൽ അന്യ മതാചാരപ്രകാരം പ്രവർത്തിച്ചു തുടങ്ങിയതോടെയാണ് ബന്ധുക്കൾ മാനസികമാറ്റത്തിനുള്ള വഴികൾ തേടിയതത്രെ. തുളു, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകൾ അറിയാവുന്ന യുവാവ് പത്താംതരം വരെ പഠിച്ചിട്ടുള്ളതായും ബന്ധുക്കൾ പറയുന്നു. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Youth goes missing, Kumbla, Kasaragod, Kerala, news, Youth, Missing, Complaint, Police, Investigation.