കളിക്കുന്നതിനിടെ പുഴയിൽ വീണ പന്തെടുക്കാൻ പോയ യുവാവ് ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ ഊർജിതം


ചേരൂർ: സെപ്റ്റംബർ 30 .2018  കളിക്കുന്നതിനിടെ പുഴയിൽ വീണ പന്തെടുക്കാൻ പോയ യുവാവ് ഒഴുക്കിൽപ്പെട്ടു. ചേരൂരിലെ അബ്ദുൽ ഖാദർ ഡി എം – ആരിഫ ദമ്പതികളുടെ മകനായ ആഷിക് ഡി എം ആണ് ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരുടെയും ഫയർ ഫോഴ്‌സിന്റെയും നീന്തൽ വിദഗ്ധരുടെയും നേത്രത്വത്തിൽ തിരച്ചിൽ തുടരുകയാണ്. 

പന്തെടുക്കാൻ പുഴയിലിറങ്ങിയ ആഷിഖ് നീന്തുന്നതിനിടെ ശക്തമായ ഇടിയുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് ആഷിഖിനെ കാണാതായത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി യുവാവിനെ കണ്ടെത്താന്‍ പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു.

പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ആഷിഖ് കൊച്ചിയിലെ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. അവധിക്ക് നാട്ടില്‍ വന്നതായിരുന്നു.

Kasaragod, Kerala, news, Youth, Missing, River, Police, Searching, Youth goes missing in river during taking ball while playing.