ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചു കയറി; യുവാവ് മരിച്ചു


മൂവാറ്റുപുഴ: സെപ്റ്റംബർ 25.2018. മൂവാറ്റുപുഴ മാറാടിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ അനൂപ് (17) മരിച്ചു. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കര നെല്ലിക്കുന്നം പറങ്കിമാംവിള പുത്തൻപുരവീട്ടിൽ അലക്സാണ്ടറുടെ മകനാണ് മരിച്ച അനൂപ്. തൃശൂരിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ വന്ന രണ്ട് ബൈക്കുകളിലൊന്ന് ബസിനടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞത്. 

അപകടത്തെത്തുടർന്ന് ബൈക്കിൽ നിന്ന് ഇന്ധനം ചോരുകയും ബസിന്‍റെ അടിഭാഗത്ത് ഉരസി തീപിടിക്കുകയുമായിരുന്നു. തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ കണ്ടക്ടറും ഡ്രൈവറും സമയോചിതമായി ഇടപെട്ട് യാത്രക്കാരെ പുറത്തിറക്കി. ബസ് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. ബസിനടിയില്‍പ്പെട്ട അനൂപിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അനൂപിനെ ബസിനടിയില്‍ നിന്നും പുറത്തെടുത്ത് നാട്ടുകാര്‍ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
Youth dies in accident, Kerala, news, Obituary, Death, Accident, KSRTC bus, bike, Hospital.