കാഞ്ഞങ്ങാട് വാഹനാപകടത്തിൽ പരിക്കേറ്റ ഉദുമ സ്വദേശി മരിച്ചു


ഉദുമ: സെപ്റ്റംബർ 28 .2018 കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ഗുരുതരമായ പരിക്കുകളോടെ മംഗലാപുരം ആസ്പത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 

കോട്ടിക്കുളത്തെ പരേതനായ എസ് കെ. മുഹമ്മദ് കുഞ്ഞിയുടെയും ഫാത്തിമയുടെയും മകൻ ഉദുമ പാക്യാര ബദ്രിയ നഗറിലെ എസ്.കെ.സുൽത്താൻ (30) ആണ് മരണപ്പെട്ടത്. 

ചൊവ്വാഴ്ച രാവിലെ നോർത്ത് കോട്ടച്ചേരി ആകാശ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം. സുൽത്താൽ സഞ്ചരിച്ച കെ.എൽ 60 പി. 5298 ഹോണ്ട സ്കൂട്ടിയിൽ കാർ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയിൽ ചികിത്സയിലായിരുന്ന സുൽത്താൻ വ്യാഴാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു. 

ഭാര്യ: മുംതാസ്. മക്കൾ: ഫാത്തിമ, ഫൗസിയ, ഫാഹിൽ.
സഹോദരങ്ങൾ: സഫിയ, ദൈനബി, സറീന, കുൽസുമ്പി, പരേതരായ മുനീർ , ഫൗസിയ.

Youth dies after accidental injury, Uduma, Kasaragod, Kerala, news, Obituary, alfalah ad.