മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു


കുമ്പള: സെപ്റ്റംബര്‍ 30.2018. മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. ബന്തിയോട് അട്ക്കയിൽ താമസിച്ചു വരുന്ന കൂലിത്തൊഴിലാളിയായ കർണാടക സ്വദേശി കുഞ്ഞിയുടെ മകൻ ചന്ദ്ര(58)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11.30 ഓടെ അടുക്കയിലെ ഒരു പറമ്പിൽ മരത്തിൽ കയറി ശാഖകൾ വെട്ടുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. 

ഇയാൾ വീണു കിടക്കുന്നത് കണ്ട് വിവരം അറിയിച്ചതിനെത്തുടർന്ന് ഓടിയെത്തിയ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കൾ നാട്ടിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Worker died after flop back on tree, Kumbla, Kasaragod, Kerala, news, transit-ad, Obituary, Death.