ശിവസേന ഹര്‍ത്താല്‍ പിന്‍വലിച്ചു


തിരുവനന്തപുരം: സെപ്റ്റംബർ 30 .2018 തിങ്കളാഴ്ച നടത്താനിരുന്ന ശിവസേന ഹര്‍ത്താല്‍ പിന്‍വലിച്ചു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്നിന് കേരളത്തില്‍ സംസ്ഥാന വ്യാപക ഹര്‍ത്താലിന് ശിവസേന ആഹ്വാനം ചെയ്തിരുന്നു. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്. ശിവസേന സംസ്ഥാന പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. 

എന്നാല്‍ കേരളത്തില്‍ കൊടുങ്കാറ്റും പ്രളയവും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഹര്‍ത്താലില്‍ നിന്ന് പിന്‍മാറുന്നതെന്ന് സെക്രട്ടറി പേരൂര്‍ക്കട ജി ഹരികുമാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Women entry in Sabarimala; Shiv sena harthal cancelled, Kerala, news, Harthal cancelled.