ബി.എം.എസ് നേതാവിനൊപ്പം കഴിയുകയായിരുന്ന ഹണി ട്രാപ്പുകാരിയെ കാസറഗോഡെ ആഡംബര ഫ്ലാറ്റിൽ നിന്നും പിടികൂടിത​ളി​പ്പ​റ​മ്പ്: സെപ്റ്റംബര്‍ 17. 2018 • ഹണി ട്രാപ്പുകാരി "ഹ​ണി' ഒടുവിൽ പോലീസ് വലയിലായി. കി​ട​പ്പ​റ​രം​ഗ​ങ്ങ​ള്‍ ക്യാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി പലരെയും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം കൈക്കലാക്കുന്ന സം​ഘ​ത്തി​ല്‍​പെ​ട്ട യു​വ​തി​യെ​യാ​ണ് കാ​സ​ര്‍​ഗോ​ട്ടെ ആ​ഡം​ബ​ര ഫ്‌​ളാ​റ്റി​ല്‍ വ​ച്ച് ത​ളി​പ്പ​റ​മ്പ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ കെ.​ദി​നേ​ശ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​സ​ര്‍​ഗോ​ഡ് ക​ളി​യ​ങ്ങാ​ട് കു​ഡ്‌​ലു​വി​ലെ മൈ​ഥി​ലി ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലെ എം.​ഹ​ഷി​ദ എ​ന്ന സ​മീ​റ​യാ​ണ് (32) പോലീസ് പിടിയിലായത്. ഈ ​കേ​സി​ലെ നാ​ല് പ്ര​തി​ക​ളെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
അറ​സ്റ്റി​ലാ​യ ഹ​ഷി​ദ ബി​എം​എ​സ് നേ​താ​വാ​യ ഒ​രു ചെ​റു​പ്പ​ക്കാ​ര​നെ വി​വാ​ഹം ചെ​യ്ത് അ​യാ​ളു​ടെ കൂ​ടെ​യാ​ണ് ഫ്ലാറ്റിൽ ആ​ഡം​ബ​ര ജീ​വി​തം ന​യി​ച്ചു​വ​ന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ക​ണ്ണൂ​ര്‍,  കാ​സ​ര്‍​ഗോ​ഡ് ജില്ലകളിലായി നി​ര​വ​ധി​പേ​രിൽനിന്നാണ് ഹ​ണി​ട്രാ​പ്പി​ല്‍ പെടുത്തി പ്ര​തി​ക​ള്‍ ബ്ലാ​ക്ക്മെ​യി​ല്‍​ ചെ​യ്ത് പ​ണം വാ​ങ്ങി​യത്. അഭിമാനം ഭയന്ന് പണം നഷ്ടമായ പലരും വിവരം പുറത്തുപറയാതിരിക്കുകയായിരുന്നു. ഉ​ന്ന​ത​ന്‍​മാ​രെ പെ​ണ്‍​കെ​ണി​യി​ല്‍ കു​ടു​ക്കാ​നാ​യി കൂ​ട്ടു​നി​ന്ന കു​റ്റ​ത്തി​നാ​ണ് ഹ​ഷി​ദ​യെ പ്ര​തി​ചേ​ര്‍​ത്തി​ട്ടു​ള്ള​ത്. 

നി​ര​വ​ധി പേ​രെ ഈ ​യു​വ​തി​യോ​ടൊ​പ്പം നി​ര്‍​ത്തി ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും പ്ര​തി​ക​ള്‍ ചി​ത്രീ​ക​രി​ച്ച​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ഇ​വ​രു​ടെ വ​ല​യി​ല്‍ കു​ടു​ങ്ങി​യ മാ​ത​മം​ഗ​ല​ത്തെ കു​ഴി​ക്കാ​ട്ട് വീ​ട്ടി​ല്‍ ഭാ​സ്‌​ക​ര​ന്‍ (62) എ​ന്ന​യാ​ള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തായത്. ഇയാൾക്ക് പുറമെ മുസ്തഫ എന്നയാളും വയനാട് സ്വദേശികളായ മറ്റ് രണ്ടുപേരും കൂടി പരാതിയുമായി രംഗത്തെത്തിയതോടെയാണ് പോലീസ് ഹണിട്രാപ്പ് സംഘത്തെ കുടുക്കിയത്.

2017 ഡി​സം​ബ​റി​ല്‍ മു​സ്ത​ഫ​യു​ടെ ചൊ​റു​ക്ക​ള വെ​ള്ളാ​രം​പാ​റ​യി​ലെ വീ​ട്ടി​ല്‍ വ​ച്ച് വി​വാ​ഹം ചെ​യ്തു ത​രാം എ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ച് ഒ​രു സ്ത്രീ​യോ​ടൊ​പ്പം ഫോ​ട്ടോ എ​ടു​പ്പി​ക്കു​ക​യും പിന്നീട് ഭീഷണിപ്പെടുത്തി 1.80 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. ചു​ഴ​ലി​യി​ലെ കെ.​പി.​ഇ​ര്‍​ഷാ​ദ് (20), കു​റു​മാ​ത്തൂ​രി​ലെ കൊ​ടി​യി​ല്‍ റു​ബൈ​സ് (22), ചൊ​റു​ക്ക​ള വെ​ള്ളാ​രം​പാ​റ​യി​ലെ ടി.​മു​സ്ത​ഫ (65), നെ​ടി​യേ​ങ്ങ നെ​ല്ലി​ക്കു​ന്നി​ലെ അ​മ​ല്‍​ദേ​വ് (21) എ​ന്നി​വ​രെ​യാ​ണ് കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 24ന് ​ത​ളി​പ്പ​റ​മ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

Trapper Woman held from flat, Kannur, Kerala, news, jhl builders ad.