ഡൽഹിയിൽ മൂന്ന് നില കെട്ടിടം തകർന്നുവീണ് 5 മരണം; നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു


ന്യൂഡൽഹി: സെപ്റ്റംബർ 26 .2018 . ഡൽഹിയിൽ മൂന്ന് നില കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീയും നാല് കുട്ടികളും കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരിക്കേറ്റു. മരിച്ച സ്ത്രീ മുന്നിയാണെന്ന് പോലീസ് പറഞ്ഞു. 10 വയസ് പ്രായമുള്ള 2 സഹോദരങ്ങളും 5 വയസിൽ താഴെയുള്ള ഒരു സഹോദരനും സഹോദരിയുമാണ് മരിച്ച മറ്റുള്ളവർ. അവശിഷ്ടങ്ങൾക്കകത്ത് നിരവധി ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാസംഘങ്ങൾ സ്ഥലത്തു രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. സംഭവം നടന്നയുടനെ 6 ഓളം ഫയർ എൻജിനുകളും ഉടനെ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത പ്രതികരണ സേനയിലെ രണ്ട് ടീമുകളെയും സംഘടിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിന് ഏകദേശം 20 വർഷം പഴക്കമുണ്ടെന്ന് നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. മോശമായ അവസ്ഥയിലായിരുന്നു കെട്ടിടം. കെട്ടിടത്തിന്റെ തകർച്ച സംബന്ധിച്ചു അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടു.


Woman, 4 Children Dead As 3-Storey Building Collapses In Delhi, news, Obituary, ദേശീയം, Building Collapse.