ഈ വർഷത്തെ ഖേൽരത്ന ശുപാർശയിൽ വിരാട് കോഹ്ലിയും മിരാഭായ് ചാനുവുംസെപ്റ്റംബര്‍ 17. 2018 • ഈ വർഷത്തെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ശുപാർശ ചെയ്തു. ഭാരദ്വേഹനത്തില്‍ ലോക ചാമ്പ്യനായ മിരാഭായ് ചാനുവും ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്തും ഇടംപിടിച്ചിരുന്നെങ്കിലും അവസാന നിമിഷം ഭാരദ്വോഹനത്തില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ ലോക ചാമ്പ്യനായ 24കാരി മിരാഭായ് ചാനുവിന് നറുക്ക് വീഴുകയായിരുന്നു. സെപ്റ്റംബർ 25 ന് രാഷ്ട്രപതിഭവനിൽ റാം നാഥ് കോവിന്ദ് അവാർഡുകൾ നൽകും. അർജുന അവാർഡുകൾക്ക് ജാവലിൻ ത്രോ ജേതാവ് നീരജ് ചോപ്ര തിരഞ്ഞെടുക്കപ്പെട്ടു. ഹിമാദാസ്, ജിൻസൺ ജോൺസൺ, സ്‌മൃതി മണ്ടന, ഹോക്കി താരം മൻപ്രീത് സിംഗ്, സവിത പൂനിയ, മണിക ബത്ര, രോഹൻ ബൊപ്പണ്ണ എന്നിവരെ അർജുന അവാർഡിനായി ശുപാർശ ചെയ്തിട്ടുണ്ട്. കോഹ്‌ലിക്ക് പുരസ്കാരം ലഭിക്കുകയാണെങ്കില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും(1997), എം എസ് ധോണിക്കും(2007) ശേഷം ഖേല്‍രത്ന പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ ക്രിക്കറ്ററാകും കോലി. കോഹ്ലിയെ കഴിഞ്ഞ മൂന്ന് വർഷങ്ങളായി ബിസിസിഐ കൊഹ്‌ലിയെ നാമനിർദ്ദേശം ചെയ്തിരുന്നു. എന്നാൽ 2016 ൽ റിയോ ഒളിംപിക് ഗെയിംസിൽ മികച്ച പ്രകടനത്തിന് സാക്ഷി മാലിക്, പി.വി. സിന്ധു, ദീപ കെർമാക്കാർ എന്നിവരെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം ഖേൽരത്നയ്ക്ക് മുൻ ഇന്ത്യൻ ഹോക്കിയുടെ ക്യാപ്റ്റൻ സർദാർ സിംഗ്, പാരാ-അത്ലെയ്റ്റ് ദേവേന്ദ്ര ജാജാരിയ എന്നിവർക്ക് സമ്മാനിച്ചു.Virat Kohli, Mirabai Chanu recommended for Khel Ratna, sports, news, World, Virat Kohli, Mirabai Chanu, Khel Ratna.