പതിറ്റാണ്ട് പിന്നിടുന്ന ഉപ്പള ഖിദ്മത്തുൽ മസാകീൻ


ഉപ്പള:  സെപ്റ്റംബര്‍ 14. 2018 •  ഭാഷാ സംഗമ ഭൂമിയായ ഉപ്പളയുടെ മണ്ണിൽ കടലും പുഴയും സംഗമിക്കുന്ന കാവ്യാത്മക കാഴ്ചകൾക്ക് മീതെ അതിവേഗം പടർന്നു പന്തലിക്കുന്ന നഗരങ്ങളുടെ പട്ടികയിലിടം നേടിയപ്പോഴും, ഉന്നത മാനുഷിക മൂല്യങ്ങൾ തെല്ലും കൈമോശം വരാതെ കാത്തു സൂക്ഷിക്കുന്ന ഒരു സംഘമാണ് ഖിദ്മത്തുൽ മസാകീൻ. 

മാനവ കുലത്തിന്റെ അഭിവൃദ്ധിക്ക് ആധാരശിലയായി വർത്തിക്കേണ്ടത് കാരുണ്യ പ്രവർത്തനത്തിലൂടെയാണെന്നു തിരിച്ചറിഞ്ഞ ഒരൂ ജനതയുടെ ഒത്തു ചേരലാണ് ഉപ്പളയിലെ ഖിദ്മത്തുൽ മസാക്കീനിന്റെ പിറവിക്ക് കാരണമായത്. 

ജാതി മത വർഗ വർണ വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞു സമ സൃഷ്ടി സ്നേഹത്തിന്റെയും, സാന്ത്വനത്തിന്ടെയും വിഹായസ്സുകൾ തേടി ആതുര സേവന രംഗത്ത് ധീരമായ കാൽ വെപ്പുകൾ നടത്തി പ്രവർത്തന മണ്ഡലത്തിൽ പൊൻ തൂവൽ ചാർത്തപ്പെട്ടിട്ടുണ്ട് ഖിദ്മത്തുൽ മസാകീൻ എന്ന സംഘത്തിന്. 

ദാരിദ്രവും, രോഗവും, ജീവിതം ദുരിതങ്ങളും കണ്ണ് നീരിന്റെ പേമാരി തീർക്കുമ്പോളും, അവർക്ക് താങ്ങും തണലുമായി ഖിദ്മത്തുൽ മസാകീൻ ഉണ്ടാവാറുണ്ട്. 

ഇനിയും ചെയ്തു  തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ടെന്ന ബോധ്യത്തോടെ ഈ വരുന്ന സെപ്റ്റംബർ 17 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ഉപ്പള ടൗണിൽ ഖിദ്മത്തുൽ മസാകീൻ ഒന്ന് കൂടി ഒത്തു ചേരുന്നു. 

യുസുഫ് ഫൈൻ ഗോൾഡ് (പ്രസിഡന്റ്), ശറഫുദ്ധീൻ (സെക്രട്ടറി), അഷ്‌റഫ്‌ പാടി, ഐ കെ ഹനീഫ്, സലീം മൂസോടി, മുസ്തഫ ജീൻസ്‌ കോർണർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Uppala Qidmathul Masakeen team get together on September 17th, Uppala, Kasaragod, Kerala, news.