സ്‌നാക്‌സ് പായ്ക്കറ്റില്‍ അജ്ഞാത വസ്തുകോഴിക്കോട്: സെപ്റ്റംബർ 28 .2018 . സ്‌നാക്‌സ് പായ്ക്കറ്റില്‍ അജ്ഞാത വസ്തു. ഒ.കെ ബിരിയാണി എന്ന പേരിലുള്ള സ്നാക്സ് പായ്ക്കറ്റില്‍ നിന്നാണ് അജ്ഞാത വസ്തു കണ്ടെത്തിയത്. വ്യാഴാഴ്ച കോഴിക്കോട്ട് നൈനാം വളപ്പിലെ കടയില്‍ നിന്ന് സ്രായില്ലത്ത് ഷംസു എന്നയാൾ മകള്‍ക്ക് വാങ്ങിച്ച അഞ്ചു രൂപയുടെ ഒ.കെ ബിരിയാണി പായ്ക്കറ്റിലാണ് അജ്ഞാത വസ്തു കണ്ടെത്തിയത്. പായ്ക്കറ്റ് പൊട്ടിച്ചപ്പോള്‍ കറുത്ത വലിയ വസ്തു കാണുകയായിരുന്നു. സംഭവത്തെ കുറിച്ച് ആരോഗ്യവകുപ്പിന് പരാതി നല്‍കുമെന്ന് ഷംസു പറഞ്ഞു. 

Kozhikkod, Kerala, news, Unknown thing found in snack packet.